വേദനസംഹാരിയായ ഈ ചെടിയുടെ ഉപയോഗങ്ങൾ ഒന്നു നോക്കി നോക്കൂ.

ചിലർക്കെങ്കിലും കാട്ടുകടക് അല്ലെങ്കിൽ നെയ് വേള എന്ന ഔഷധഗുണമുള്ള കള സസ്യത്തെക്കുറിച്ച് അറിയുന്നതായിരിക്കും. ഇതിനെ വളരെയധികം ഔഷധഗുണങ്ങൾ ഉണ്ട്. മുട്ടുവേദന ചെവിവേദന എന്നിവ കുറയ്ക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. ഇതിന്റെ പൂക്കൾ നല്ല ആകർഷണീയമായതിനാൽ ചിത്രശലഭങ്ങൾ ധാരാളമായി ഇതിന്റെ അടുത്ത് വരാറുണ്ട്. ചിലയിടങ്ങളിൽ ഇതിനെ അരിവാള എന്നും പറയാറുണ്ട്.

നമ്മൾ കൃഷി ചെയ്യുന്നിടത്ത് ഒരു മഴ പെയ്തു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ വളർന്നുവരുന്ന ഒരു ചെടിയാണ് ഇത്. ഇതിന്റെ ഒരു ഗ്രാം വിത്തിനെ ഏകദേശം 225 രൂപ വരുന്നുണ്ട്. ഇതിൽ ഏകദേശം 1200ഓളം വിത്തുകൾ ഉണ്ടാകും എന്നാണ് പറയുന്നത്. ഇതിന്റെ ഇലയുടെ നീര് എടുത്ത് ചെവിയുടെ പഴുപ്പ് മാറാൻ പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നു. ഇപ്പോൾ മിക്ക ആളുകളും എന്തെങ്കിലും പ്രശ്നം ചെവിക്കു വരുമ്പോൾ നേരെ ഹോസ്പിറ്റലിലേക്ക് പോവുകയാണ് ചെയ്യുന്നത്.

അതുകൊണ്ടുതന്നെ ഇപ്പോൾ ഇതിന്റെ ഉപയോഗം വളരെയധികം കുറഞ്ഞിരിക്കുന്നു. ഇതിന്റെ ഇലയുടെ ചാറിനും മുറിവുണക്കാനും പറ്റാറുണ്ട്. കാട്ടുകടക് ഇടിച്ചു പിഴിഞ്ഞ് എത്രത്തോളം നീര് ലഭിക്കുന്നുവോ അത്രത്തോളം തന്നെ അളവ് നല്ലെണ്ണയും ചേർത്ത് തിളപ്പിച്ച് ചൂടാറിയതിനു ശേഷം നെറ്റിയിൽ തേച്ചാൽ മൈഗ്രേൻ പോലുള്ള അസുഖങ്ങൾ മാറുന്നതായിരിക്കും. ഇതും ഇപ്പോഴും ആളുകൾ ഉപയോഗിക്കുന്നില്ല.

ഇതൊന്നും യാതൊരു സൈഡ് എഫക്ട് ഇല്ലാത്ത മരുന്നുകളാണ്. ഇവയെല്ലാം നമുക്ക് വീട്ടിൽ ഉണ്ടാക്കാവുന്നതും കൂടിയാണ്. ഇത് മുട്ടുവേദന കുറയ്ക്കുന്നതിന് ഉപയോഗിക്കുന്നു. പക്ഷേ മുട്ടുവേദനയുടെ ചികിത്സയ്ക്ക് ഇത് ഉപയോഗിക്കുന്നില്ല വേദന കുറയാൻ മാത്രമാണ് ഉപയോഗിക്കുന്നത്. നമ്മൾക്ക് നല്ല മുട്ടുവേദന വരുകയാണെങ്കിൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് എന്തെങ്കിലും പരിപാടി ഉണ്ടെങ്കിലോ രണ്ടോ മൂന്നോ ദിവസം മുന്നേ തന്നെ ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് മുട്ടുകാലിൽ തേച്ചുപിടിപ്പിക്കുമ്പോൾ വേദന കുറയുന്നതായിരിക്കും. തുടർന്ന് വീഡിയോ കാണുക.

Scroll to Top