ചില ദമ്പതികളെങ്കിലും ആശയക്കുഴപ്പത്തിലാകാറുണ്ട് ഭാര്യ ഗർഭിണിയാകുമ്പോൾ എന്തൊക്കെ കഴിക്കണം എന്നുള്ളത്. ഒരു ഗർഭിണിയുടെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ആ ഗർഭാവസ്ഥ സമയത്തുള്ള ഭക്ഷണം. വളരെ മനോഹരമായ അനുഭവമുള്ള ഒന്നാണ് മാതൃത്വം. അതിന്റെയൊപ്പം ഒരുപാട് ആശങ്കകളോടുകൂടിയാണ് ഗർഭിണി ഗർഭകാലത്തിലൂടെ കടന്നു പോകുന്നത്.
ഇനി പഴയ പോലെ ഒന്നും പറ്റില്ല രണ്ടാൾക്കുള്ള ഭക്ഷണം ഗർഭിണി കഴിക്കണം എന്നിങ്ങനെയുള്ള സംസാരങ്ങൾ ആയിരിക്കും ഒരു ഗർഭിണി എപ്പോഴും കേൾക്കുക. ഗർഭിണി കഴിക്കാൻ പാടില്ലാത്ത ഭക്ഷണം എന്നൊന്നുമില്ല. എന്നാൽ എല്ലാ ഭക്ഷണത്തിലും ഒരു മിതത്വം പാലിക്കേണ്ടതുണ്ട്. ഗർഭിണി ഒരു നേരം ഭക്ഷണം കഴിക്കുമ്പോൾ ഒരുപാട് കഴിക്കാൻ നിർബന്ധിക്കേണ്ട
. ഇടയ്ക്കിടയ്ക്ക് അല്പാല്പമായി ഭക്ഷണം കഴിക്കുന്നത് ആണ് കുറച്ചും കൂടി ഉചിതം. ചിലർ ചോദിക്കുന്നത് ഗർഭാശയ സമയത്ത് പപ്പായ കഴിക്കാൻ പാടുണ്ടോ എന്നുള്ള കാര്യം. പപ്പായയിൽ ഉള്ള ഒരു എൻസൈം പ്രസവ വേദന കൂട്ടാനുള്ള സാധ്യത കൂട്ടുന്ന ഒന്നാണ്. എന്നാൽ ഒരു വൈദ്യശാസ്ത്രത്തിലും ഗർഭിണി പപ്പായ കഴിക്കരുത് എന്ന് പറഞ്ഞിട്ടില്ല. ബേക്കറി സാധനങ്ങളും ഫാസ്റ്റ് ഫുഡുകളും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
ചിലർ വല്ലപ്പോഴും ഓർമയില്ലാതെ അൺ ഹെൽത്തി ഫുഡ് കഴിച്ചാൽ വളരെയധികം ആലോചിച്ച് വിഷമിക്കാറുണ്ട് കഴിച്ചത് പ്രശ്നമാകുമോ എന്ന്. അങ്ങനെ ഒരുവട്ടം കഴിച്ചത് കൊണ്ട് പ്രശ്നമില്ല പക്ഷേ അത് ശീലമാക്കാതിരിക്കാൻ നോക്കുക നല്ല ഡയറ്റുകൾ എടുക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ കാപ്പി കുടിക്കാൻ പാടോ,ചായ കുടിക്കാൻ പാടോ,കുഞ്ഞ് നിറം കുറഞ്ഞുപോകുമോ എന്നൊക്കെ മിക്ക സ്ത്രീകളും സംശയിക്കാറുണ്ട്. കാപ്പിയുടെ അളവ് രണ്ട് കപ്പിൽ കൂടുതൽ കുടിക്കുന്നത് അത്ര നല്ലതല്ല. തുടർന്ന് വീഡിയോ കാണുക.