കീഹോൾ സർജറി അല്ലാതെ പുതിയ രീതിയിൽ കിഡ്നിയിലെ കല്ലുകൾ ഈ രീതിയിൽ മാറ്റാം.

കിഡ്നിയിലെ കല്ലുകൾ ശസ്ത്രക്രിയയും കീഹോൾ ഓപ്പറേഷനും അല്ലാതെ തന്നെ RIRS എന്നാ ചികിത്സ രീതിയിലൂടെ ഒഴിവാക്കാവുന്നതാണ്. റിട്രോഗ്രേഡ് ഇന്റെര്ണല് സർജറി എന്നാണ് ഇതിന്റെ ഫുൾഫോം. ഇത് ലേസർ ഉപയോഗിച്ചാണ് കിഡ്നിയിലെ കല്ലുകൾ നീക്കം ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നു. രക്തം അധികം പുറത്തു പോകുന്നില്ല, ആശുപത്രിയിൽ കുറെനാൾ നിൽക്കേണ്ടി വരുന്നില്ല.

എന്നിവയൊക്കെ ഈ ചികിത്സ വഴി നേടാവുന്ന ഗുണങ്ങളാണ്. നമ്മളെല്ലാവർക്കും അറിയാം പണ്ട് തൊട്ടേ കിഡ്നിയിലെ കല്ലുകൾ ഓപ്പൺ സർജറി അതായതു വയറു കീറിയിട്ടുള്ള ഓപ്പറേഷൻ വഴിയാണ് കിഡ്നിയിലെ കല്ലുകൾ നീക്കം ചെയ്തിരുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ വയറിൽ വലിയൊരു ഭാഗത്ത് മുറിവ് ഉണ്ടാവുകയും ഇതുവഴി രോഗികൾക്ക് ഇൻഫെക്ഷൻ ഉണ്ടാവാൻ സാധ്യത ഉണ്ടാവുകയും ചെയ്യാറുണ്ട്.

അവർക്ക് മൂന്നുമുതൽ ആറുമാസം വരെ ചിലപ്പോൾ ജോലിക്കും പോകാൻ പറ്റാതെ വരാറുണ്ട്. ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതുകൊണ്ട് പിന്നീട് കണ്ടുപിടിച്ചതാണ് PCNL ചികിത്സാരീതി. ഈ ചികിത്സാരീതിയിൽ രോഗിയുടെ പുറകുവശത്തോടെയോ മുൻവശത്തോടെയോ ഒരു കീ ഹോൾ ഉണ്ടാക്കി കിഡ്നിയിലെത്തി ഒരു ട്യൂബ് വഴി എൻഡോസ്കോപ്പ് കടത്തി കല്ല് പൊടിച്ച് പുറത്തേക്ക് എടുക്കുന്ന രീതിയാണ് ഇത്.

ഇങ്ങനെ ചെയ്യുമ്പോൾ കിഡ്നിയിൽ ഏകദേശം ഒരു സെന്റീമീറ്റർ വ്യാസത്തിൽ ഹോൾ ഉണ്ടാക്കുമ്പോൾ ഒരുപാട് രക്തം നഷ്ടപ്പെടുകയും ഒരുമാസത്തോളം റസ്റ്റ് എടുക്കേണ്ട അവസ്ഥയും വരുന്നു. പിന്നീട് കണ്ടുപിടിച്ച രീതിയാണ് അൾട്രാ മിനി PCNL എന്ന ചികിത്സാരീതി. ഈ രീതിയിൽ വൃക്കയിൽ ഉണ്ടാക്കുന്ന ഹോളിന്റെ വ്യാസം കുറയ്ക്കുക ആണ് ചെയ്തിരുന്നത്. ഇതുവഴി കിഡ്നിയിൽ ഉണ്ടാകുന്ന മുറിവ് വളരെയധികം കുറയ്ക്കാൻ സാധിച്ചു. തുടർന്ന് വീഡിയോ കാണുക.

Scroll to Top