കൊളസ്ട്രോൾ ഉള്ളവരും,ദുശീലങ്ങൾ ഉള്ളവരും ഈ നെഞ്ച് വേദന ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്നമാകും.

നമ്മൾക്കെല്ലാവർക്കും അറിയാം ഹൃദയം ഒരു പമ്പ് പോലെ പ്രവർത്തിക്കുന്ന ഒന്നാണെന്ന്. ഹൃദയം പേശികളാലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഈ പേശികൾ ഒരു കുട്ടി അമ്മയുടെ ഉദരത്തിൽ ഉള്ളപ്പോൾ തൊട്ട് മരിക്കുന്നത് വരെ പ്രവർത്തിക്കുന്നു. ഈ പേശികൾക്ക് ശരിയായ രീതിയിൽ ഓക്സിജനും പോഷക ഘടകങ്ങളും ലഭിക്കേണ്ടതാണ്. എന്നാൽ മാത്രമാണ് നിർത്താതെ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ.

പ്രധാനപ്പെട്ട രണ്ടു രക്തക്കുഴലുകളിലൂടെയാണ് ഹൃദയം രക്തം പമ്പ് ചെയ്യുന്നത്. ഇങ്ങനെ രക്തം പമ്പ് ചെയ്യുന്ന പ്രധാനപ്പെട്ട രക്തക്കുഴലുകളിലും ഹൃദയത്തിന് ചുറ്റുമുള്ള രക്തക്കുഴലുകളിലും കൊഴുപ്പ് അടിഞ്ഞുകൂടി രക്തം ഒഴുകാതെ വരുമ്പോഴാണ് അറ്റാക്ക് ഉണ്ടാകുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടാനും സാധ്യതയുണ്ട്. ഇങ്ങനെ കൊളസ്ട്രോൾ കൂടുമ്പോൾ രക്തക്കുഴലിന്റെ വ്യാസം കുറഞ്ഞുവരുന്നു.

ഈ വ്യാസം 40 മുതൽ 90% വരെ അടഞ്ഞിരിക്കാം. വ്യാസം മുഴുവനായി അടയുനിടത്തു രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുന്നു. ഇങ്ങനെ രക്തം കട്ടപിടിക്കുമ്പോൾ അവിടുത്തെ രക്തയോട്ടം പൂർണമായും നിലയ്ക്കുന്നു. ഇങ്ങനെ വരുമ്പോൾ ഓക്സിജൻ ഹൃദയത്തിലേക്ക് എത്തിക്കാൻ പറ്റാതെ വരികയും പെട്ടെന്ന് തന്നെ അറ്റാക്ക് ഉണ്ടാവുകയും ചെയ്യും. നമ്മൾ സിനിമയിലും മറ്റും കണ്ടിട്ടുള്ളതുപോലെ വലിയ നെഞ്ചുവേദന വരുന്നു പെട്ടെന്ന് തന്നെ തളർന്നു വീഴുന്നു അങ്ങനെയൊന്നുമല്ല.

90% ആളുകൾക്കും നേരിട്ടു ഉണ്ടാകുന്നത്. ഒട്ടുമിക്ക ആളുകൾക്കും വളരെ നിസ്സാരമായ വേദന മാത്രമേ അനുഭവുള്ളൂ. ചിലർക്ക് നെഞ്ചരിച്ചിൽ, നെഞ്ചിൽ തിങ്ങി ഇരിക്കുന്ന ഒരു അവസ്ഥ, ശ്വാസം കിട്ടാത്ത പോലെ ഒരു തോന്നൽ, ചിലർക്ക് വലുതായിട്ട് വേദനയും എന്നിങ്ങനെയാണ് കാണപ്പെടുന്നത്. മദ്യപാനം, പുകവലി,ഷുഗർ, പ്രഷർ, കൊളസ്ട്രോൾ എന്നിങ്ങനെ കൂടുതലുള്ള വ്യക്തികൾക്ക് പെട്ടെന്നൊരു വേദന വരികയാണെങ്കിൽ അത് നെഞ്ചുവേദന ആകാൻ സാധ്യത കൂടുതലാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top