കുട്ടികളുള്ള വീടുകളിൽ നിർബന്ധമായും അമ്മമാർ വച്ച് പിടിപ്പിക്കുന്ന ഒരു ചെടിയാണ് പനിക്കൂർക്ക എന്ന് പറയുന്നത്. ചെറിയ കുട്ടികൾക്ക് പനി ജുമാ ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുമ്പോൾ അത് ഭേദമാകുന്നതിന് വേണ്ടി കൊടുക്കുന്ന ഒറ്റമൂലിയാണ് പനിക്കൂർക്ക എന്ന് പറയുന്നത്. ചെറിയ കുട്ടികൾക്ക് മാത്രമല്ല വലിയ ആളുകൾക്ക് കൂടിയും ഇത് വളരെയധികം ഫലപ്രദമാകുന്നതാണ്.
ഇന്ന് പനിക്കൂർക്കയുടെ ഗുണങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്. പനിക്കൂർക്കയുടെ എല്ലാ ദിവസവും ഓരോന്ന് വീതം എടുത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് എല്ലാ അസുഖങ്ങൾക്കും ഉള്ള ഒരു പ്രതിരോധമാണ്. ഇത് നല്ലൊരു ആന്റിബയോട്ടിക് കൂടിയാണ് അതുകൊണ്ടുതന്നെ പലതരം അസുഖങ്ങളെ ഇല്ലായ്മ ചെയ്യുവാൻ ഇത് ഉപയോഗപ്രദം ആയിരിക്കും.
കുടിക്കാൻ വെള്ളം തിളപ്പിക്കുന്ന സമയത്ത് അതിലേക്ക് ഒന്നോ രണ്ടോ പനിക്കൂർക്ക ഇട്ട് വെള്ളം തിളപ്പിച്ച് അത് കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ശരീരത്തിൽ നിന്നും ടോക്സിനുകളെ തള്ളാനും സഹായിക്കും. അതുപോലെ തന്നെ പനി ചുമ ജലദോഷം ഇവ ഉണ്ടാകുന്ന സമയത്ത് ഇതിന്റെ ഇലകൾ ആവിയിൽ വെച്ച് വാട്ടി അതിന്റെ നീര് എടുത്ത് അതിൽ കുറച്ച് തേൻ ചേർത്ത് സേവിക്കുന്നത്.
ഓരോ ദിവസവും ഓരോ സ്പൂൺ വീതം കഴിക്കുന്നത് പെട്ടെന്ന് തന്നെ ഇതെല്ലാം ഭേദമാകുവാൻ സഹായിക്കും. അതുപോലെ കുളിക്കാൻ തിളപ്പിക്കുന്ന വെള്ളത്തിൽ പനിക്കൂർക്ക ഇട്ടു തിളപ്പിച്ച് ആ വെള്ളത്തിൽ കുളിക്കുകയാണെങ്കിൽ ശാരീരികം ആയിട്ടുള്ള വേദനകൾ എല്ലാം തന്നെ പോകുന്നതായിരിക്കും. ഇത്രയും ആരോഗ്യ ഗുണങ്ങളുള്ള പനിക്കൂർക്ക നിങ്ങൾ ഇതുവരെ വീട്ടിൽ നട്ടുപിടിപ്പിച്ചിട്ടില്ലെങ്കിൽ ഉടനെ തന്നെ നട്ടുപിടിപ്പിക്കും നല്ല ആരോഗ്യം തിരികെ നേടൂ.