ഇന്ന് വിശേഷപ്പെട്ട മകയിര്യം വ്രതം. വ്രതം എടുത്തില്ലെങ്കിലും അമ്മമാർ നാളെ ഈ കാര്യങ്ങൾ ചെയ്യാൻ മറക്കല്ലേ.

ധനുമാസം ഈശ്വരന്റെ അനുഗ്രഹം വർധിപ്പിക്കുവാൻ ഏറ്റവും ഉത്തമമായിട്ടുള്ള മാസം തന്നെയാകുന്നു സകല കഷ്ടതകളും ദുരിതങ്ങളും ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നതിനും മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന വിശേഷപ്പെട്ട ദിവസം വെറുതെ ശുദ്ധിയുടെ ദിവസം ക്ഷേത്രം ദർശനത്തിന് വേണ്ടി നാമജപത്തിനും വേണ്ടി വിശേഷപ്പെട്ട ദിവസം. അതുകൊണ്ടുതന്നെ വളരെ പ്രധാനപ്പെട്ടതാണ് ധനുമാസത്തിലെ തിരുവാതിര ദിവസം.

മഹാദേവന്റെ പിറന്നാൾ ദിവസമാണെന്നും മഹാദേവൻ പാർവതി ദേവിയും വിവാഹിതരായ ദിവസമാണെന്നും മഹാദേവന് വേണ്ടി പാർവതി ദേവി വ്രതമനുഷ്ഠിച്ച ദിവസമാണെന്നും പലതരത്തിൽ ഐതിഹ്യങ്ങൾ ഉണ്ട് എന്തുതന്നെയായാലും ശിവപാർവതി മാർക്ക് വളരെ വിശേഷപ്പെട്ട ഒരു ദിവസം തന്നെയാണ് ഇത് എന്ന് പറയാൻ സാധിക്കും. ആ ഭഗവാന്റെയും ദേവിയുടെയും അനുഗ്രഹം ഒരുപോലെ തന്നെ ലഭിക്കുവാൻ ഇത് ഇടയാക്കുന്നതായിരിക്കും.

മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി അമ്മമാർ ഇന്നേദിവസം ചെയ്യേണ്ട കുറച്ചു കാര്യങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്. മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി നാളെ ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ എഴുന്നേൽക്കുവാനും പ്രത്യേകം ശ്രദ്ധിക്കുക കുട്ടികൾ എഴുന്നേൽക്കുന്നതിന് മുൻപായി തന്നെ എഴുന്നേറ്റ് വിളക്ക് വെച്ച് ശുദ്ധിയോടെ ഇരിക്കേണ്ടതാണ്. ഇതിനുശേഷം ക്ഷേത്രദർശനം നടത്തുക വ്രതം എടുക്കുന്നവരും എടുക്കാത്തവരും.

ഇപ്രകാരം ചെയ്യേണ്ടതാണ് ശിവക്ഷേത്രത്തിൽ ദർശനം നടത്തുകയും ഇന്നേദിവസം ധാര വഴിപാട് നടത്തുന്നതും അതുപോലെ ദേവിക്ക് പിൻവിളക്ക് വഴിപാട് ചെയ്യുന്നതും ഏറ്റവും ശുഭകരം തന്നെയാകുന്നു. വ്രതം എടുക്കുന്നവർ ആണെങ്കിൽ അരിയാഹാരം ഒഴിവാക്കി വ്രതം എടുക്കുക. പിറ്റേദിവസം തീർത്തം സേവിച്ച് വ്രതം മുറിക്കാവുന്നതാണ്.

Scroll to Top