നമ്മുടെ ശരീരത്തിലെ രക്തത്തെ ഫിൽട്ടർ ചെയ്ത് മൂത്രത്തിലൂടെ പുറത്തേക്ക് തള്ളുന്നതിന് വേണ്ടി ഒരു കൂട്ടം അവയവങ്ങൾ ഉണ്ട് ഇതിനെയാണ് യൂറൽ സിസ്റ്റം എന്ന് പറയുന്നത് ഇതിനകത്ത് വൃക്ക മൂത്രനാളം മൂത്രാശയം എന്നിവയെല്ലാം അടങ്ങുന്നതാണ്. എന്നാൽ കിഡ്നി വരാവുന്ന ഒരു പ്രധാനപ്പെട്ട അസുഖമാണ് മൂത്രക്കല്ല് എന്ന് പറയുന്നത്. ഇതിനെ പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് പാരമ്പര്യമാണ്.
പാരമ്പര്യമായിട്ട് ആർക്കെങ്കിലും ഇത് ഉണ്ടെങ്കിൽ മൂത്രക്കല്ല് വരാനുള്ള സാധ്യതകൾ വളരെ കൂടുതലായിരിക്കും. മറ്റൊരു കാരണമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനകത്ത് സോഡിയം കാൽസ്യം എന്നിവയുടെ അളവ് കൂടുതലാണെങ്കിൽ അതിന്റെ എഫ്ഫക്റ്റ് ആയിട്ട് മൂത്രക്കല്ല് വരാറുണ്ട്. അടുത്തത് നമ്മൾ കഴിക്കുന്ന സോഫ്റ്റ് ഡ്രിങ്ക്സ് ആണ് അമിതമായി കഴിക്കുന്ന ഇതുപോലെയുള്ള പാനീയങ്ങളുടെ ഉള്ളിൽ വരുന്ന ഷുഗറിന്റെ അളവ്.
ശരീരത്തിൽ കാൽസ്യത്തിന്റെയും സോഡിയത്തിന്റെയും അളവ് കൂടാൻ കാരണമാകും. എന്നാൽ കൂടുതൽ ആളുകളിലും മൂത്രക്കല്ല് ഉണ്ടാകാനുള്ള ഒരു കാരണം എന്ന് പറയുന്നത്ഡീഹൈഡ്രേഷൻ ആണ് കൃത്യമായ സമയത്ത് അളവിലും വെള്ളം കുടിക്കുന്നില്ല എങ്കിൽ അതിന്റെ ആഫ്റ്റർ എഫക്ട് ആയിട്ട് മൂത്രക്കല്ല് രൂപപ്പെടാൻ ഉള്ള സാധ്യതകൾ കൂടുതലാണ്. അടുത്തത് അമിതവണ്ണമാണ് അല്ലെങ്കിൽ അമിതവണ്ണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഗ്യാസ് പ്രശ്നങ്ങൾ കൊണ്ടും സ്റ്റോൺ ഉണ്ടാകും.
അതുപോലെ ചിലർ കഴിക്കുന്ന ഭക്ഷണത്തിന്റെ ഫലമായി വരാറുണ്ട് ചീര റെഡ്മീറ്റ് ഫുഡുകൾ എന്നിവയുടെ സൈഡ് എഫക്ടുകൾ ആയിട്ടും വരാറുണ്ട്. അതുപോലെ കിഡ്നി സ്റ്റോൺ ഉണ്ടാകുന്ന സമയത്ത് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു മാർഗം എന്ന് പറയുന്നത്.മൂത്രക്കല്ലിനെ ഇല്ലാതാക്കുന്നതിനു വേണ്ടി നമുക്ക് കുടിക്കാൻ പറ്റുന്ന രണ്ട് പാനീയങ്ങളാണ് ഒന്ന് ബാർലി വെള്ളം ഒന്ന് ഞെരിഞ്ഞലിട്ട് തിളപ്പിച്ച വെള്ളം ഇതൊന്നുമില്ലെങ്കിലും സാധാരണ വെള്ളം കുടിച്ചാലും കൂടുതൽ അളവിൽ കുടിച്ചാലും മൂത്രക്കല്ലിന് പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും.