കാലാവസ്ഥ മാറ്റം വന്നുകൊണ്ടിരിക്കുന്ന സമയമായതുകൊണ്ട് പലർക്കും അലർജി ചൊറിച്ചിൽ എന്നിവയെല്ലാം നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ സമയത്ത് കണ്ണിനെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ചെങ്കണ്ണ് എന്ന് പറയുന്നത് രാത്രി സമയങ്ങളിൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥയും രാവിലെ കണ്ണ് തുറക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും പ്രത്യേകിച്ചും കണ്ണുനീർ തിരിക്കുക കണ്ണീർ വ്യത്യാസം ഉണ്ടാവുക.
കണ്ണിൽ പീളകെട്ടി അടയുക ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ് കണ്ടുവരാറുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒറ്റമൂലി പ്രയോഗമാണ് പറയുന്നത് ഇതിനായി മല്ലിയാണ് ആവശ്യമായിട്ടുള്ളത്. ആദ്യമായി ഒരു വൃത്തിയുള്ള തുണി എടുക്കുക അതിനുശേഷം ഒരു ടീസ്പൂൺ മല്ലി അതിലേക്ക് ചെറിയ കിഴി പോലെ കെട്ടുക ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ആകിഴി ഇട്ടുവെച്ച് അടച്ചുവെക്കുക.
പിറ്റേദിവസം രാവിലെ ഉണരുന്ന സമയത്ത് ഈ കിഴി ഉപയോഗിച്ച് കൊണ്ട് കണ്ണിൽ വളരെ സാവധാനത്തിൽ പുരട്ടുക. ഇത് കുറച്ച് അധികം സമയത്തേക്ക് തുടരുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചെങ്കണ്ണ് മൂലം ഉണ്ടാകുന്ന വേദന കുറയ്ക്കുവാൻ സാധിക്കും ചെങ്കണ്ണനെ കുറയ്ക്കുവാനും സാധിക്കും മറ്റുള്ളവർക്ക് പെട്ടെന്ന് പകരുന്നതിനെയും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.
ചെങ്കണ്ണ് പെട്ടെന്ന് പകരുന്നതായതുകൊണ്ട് തന്നെ വീട്ടിൽ ഒരാൾക്ക് ഉണ്ടായാൽ മറ്റൊരാൾക്ക് വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ എങ്ങനെ ചെയ്യുകയാണെങ്കിൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർണമായി ഭേദമാക്കാൻ സാധിക്കും. ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും ഇതൊരുപോലെതന്നെ ചെയ്യാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.