അലർജി എന്നെന്നേക്കുമായി കുറയാൻ മഞ്ഞൾപൊടി ഇതുപോലെ ഉപയോഗിച്ചാൽ മതി.

ഇന്ന് നമ്മുടെ ഇടയിൽ ഒരുപാട് പേർക്ക് അലട്ടുന്ന ഒരു പ്രശ്നമാണ് അലർജി. കൈക്കുഞ്ഞു മുതൽ പ്രായമായവരിൽ വരെ ഈ അലർജി കാണപ്പെടുന്നു. നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന അല്ലെങ്കിൽ നമ്മുടെ ചുറ്റുപാടുമുള്ള ഏതു വസ്തുവിനോടും നമ്മുടെ ശരീരം കൂടുതലായി പ്രവർത്തിക്കുന്നതാണ് അലർജി എന്ന അസുഖം. പ്രധാനമായും ഇത് കണ്ടുവരുന്നത് 20 മുതൽ 40 വയസ്സു വരെയുള്ള ആളുകളിലാണ്.

നമ്മുടെ ശരീരത്തിലേക്ക് ഏതെങ്കിലും വസ്തു കടന്നു കഴിഞ്ഞാൽ അതിനെതിരെ പ്രവർത്തിച്ച് അതിനെ പുറത്താക്കാൻ ആണ് നമ്മുടെ ശരീരം നോക്കുക. ഇതു കൂടുതൽ ആകുമ്പോഴാണ് നമ്മൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത്. നമ്മളുമായി കോൺടാക്ട് വരുന്ന വസ്തുവിനെ അലർജൻ എന്നാണ് പറയുക. ഇതിൽ അടങ്ങിയിട്ടുള്ള ഒരു രാസവസ്തുവിനെ ആന്റിജൻ എന്നാണ് വിളിക്കുക.

നമ്മുടെ ശരീരത്തിന് അകത്ത് ഇതുമായി പ്രവർത്തിച്ചുണ്ടാകുന്നതിന് ആന്റി ബോഡി എന്നാണ് പറയുക. പൊടി പൂമ്പൊടി അങ്ങനെയുള്ള ഏത് പദാർത്ഥം ആയിട്ടും നമ്മുടെ ബോഡി ആദ്യമായി സമ്പർക്കം വരുമ്പോൾ ബോഡി പ്രത്യേകിച്ച് ഒന്നും കാണിക്കില്ല. എന്നാൽ ഈ അലർജൻ നമ്മുടെ ശരീരത്തിലെ ആന്റി ബോഡിയുമായി പ്രവർത്തിക്കും. IGE എന്ന് പറയുന്ന ആന്റി ബോഡിയാണ് നമ്മുടെ ശരീരത്തിന് അകത്തുള്ളത്.

ഇങ്ങനെ ഈ പദാർത്ഥങ്ങൾ രണ്ടാമതും മൂന്നാമതും നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോൾ ഈ ആന്റിജനും ഈ ആന്റി ബോഡിയും തമ്മിൽ ഒരു കോംപ്ലക്സ് ഫോം ചെയ്തിട്ടുണ്ടാകും. ഇങ്ങനെ ഉണ്ടായ കോംപ്ലക്സുകൾ നമ്മുടെ രക്തത്തിലെ ശ്വേതരക്തണുക്കളുമായി പ്രവർത്തിച്ച ചില രാസപദാർത്ഥങ്ങളായ സൈറ്റോകൈൻ ഹിസ്റ്റമിൻ എന്നിവ ഉണ്ടാക്കുകയും ഇവയുടെ പ്രവർത്തനം വഴി അലർജിയുടെ ലക്ഷണങ്ങൾ ശരീരത്തിൽ പലതരത്തിൽ കാണിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top