ദിവസേന ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പുതിയ മുടി പെട്ടെന്ന് തന്നെ വളരും.

മുടിയുടെ ഉള്ളു കൂട്ടാൻ നമ്മൾക്ക് വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. മുടിയുടെ ഭംഗി എന്ന് പറയുന്നത് എല്ലാവർക്കും അറിയാം മുടിയുടെ ഉള്ളു ഉള്ളതിനനുസരിച്ചാണ്. ഒരുപാട് നീളമുള്ള മുടിയാണെങ്കിലും അതിന് തീരെ ഉള്ളു ഇല്ലെങ്കിൽ അത് കാണാൻ ഭംഗി ഉണ്ടാകില്ല. ആണുങ്ങളായാലും സ്ത്രീകളായാലും ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ് മുടിക്ക് ഒരുപാട് നീളം ഇല്ലെങ്കിലും നല്ല ഉള്ളോടുകൂടി മുടി വളരണമെന്നുള്ള ആഗ്രഹം.

നമ്മൾ സ്കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് നമ്മൾക്ക് വളരെയധികം ഉള്ളു മുടിക്ക് ഉണ്ടാകും. സ്ത്രീകളിൽ ആദ്യത്തെ പ്രസവത്തിന് ശേഷമോ അല്ലെങ്കിൽ പുരുഷന്മാരിൽ ഒരു 25 വയസ്സിനോട് അടുത്താവുമ്പോഴേക്കും മുടിയുടെ കട്ടി കുറഞ്ഞുവരുന്നു. സാധാരണയായി ഒരു ദിവസത്തിൽ 80 മുതൽ 100 മുടി വരെ കൊഴിയുന്നത് തികച്ചും സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ അത് അത്ര ശ്രദ്ധിക്കേണ്ട ഒരു കാര്യമല്ല.

ഇങ്ങനെ നൂറു മുടിയുടെ അടുത്ത് ദിവസം കൊഴിയുന്നുണ്ടെങ്കിലും അതുപോലെ തന്നെ പുതിയ മുടികളും അതുപോലെ വരും. എന്നാൽ ഇങ്ങനെ പോകുന്ന മുടിയുടെ ഒപ്പം പുതിയ മുടികൾ കുറച്ച് പ്രായമാകുമ്പോൾ വരണമെന്നില്ല. ഇങ്ങനെ ഉണ്ടാവുമ്പോഴാണ് തലയിൽ മുടി ഇല്ലാതെ ആവുന്നത്. നമ്മൾ ഇത് പെട്ടെന്ന് തന്നെ അറിയുകയില്ല ഒരുപാട് സമയം കഴിയുമ്പോൾ ആണ് ഉള്ളു കുറഞ്ഞിട്ടുള്ളത് അറിയുക.

ഇതര പ്രധാനമായും കാരണമാകുന്നത് നമ്മുടെ ഹെയർ ഫോളിക്കുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്. പിന്നീട് കൊഴിഞ്ഞുപോയ മുടിയുടെ ഭാഗത്ത് വളരെ കട്ടി കുറഞ്ഞ മുടി ആയിരിക്കും വരിക. നമ്മൾക്ക് മുടി നല്ല ഉള്ളോട് കൂടി വരുന്നതിന് ആദ്യമായി ചെയ്യേണ്ടത് തല നല്ലപോലെ ഓയിൽ മസാജ് ചെയ്യുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top