വെറും രണ്ടു മിനിറ്റ് കൊണ്ട് തന്നെ പല്ലിലെ മഞ്ഞക്കറ കളയാം.

ഒരുപാട് ആളുകൾ പല്ലിലെ മഞ്ഞ നിറം കാരണം അസ്വസ്ഥരാകാറുണ്ട്. പല്ലിലെ മഞ്ഞ കറ എത്രയൊക്കെ പല്ലു തേച്ചിട്ടും പോവാത്തത് മറ്റുള്ളവരുടെ മുന്നിൽ ഒന്ന് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പോലും ഉള്ള ധൈര്യം ആളുകൾക്ക് കിട്ടാത്തതിനു കാരണമാകുന്നു. നമ്മൾക്ക് ഈ പാക്ക് വീട്ടിൽ തന്നെ തയ്യാറാക്കി പല്ലിലെ മഞ്ഞ കറ പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്. വീട്ടിലുള്ള സാധനങ്ങൾ വച്ച് തന്നെ നമ്മൾക്ക് ഇതുണ്ടാക്കാവുന്നതാണ്.

ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ വെറും രണ്ടു മിനിറ്റിൽ തന്നെ പല്ല് നല്ലപോലെ വെളുക്കുന്നതാണ്. നമ്മൾക്ക് ഇതുണ്ടാക്കുന്നതിനായി രണ്ടു തക്കാളിയും ഒരു നാരങ്ങയും ആണ് വേണ്ടത്. ഒരു തക്കാളി എടുത്ത് അതിന്റെ പകുതിയാണ് നമ്മൾക്ക് വേണ്ടത്. അത് പകുതിയാകുന്നതിനു മുന്നേ തക്കാളി ഒരു ചെറിയ മരത്തടി പോലത്തെ കമ്പുകൊണ്ട് തക്കാളി നല്ലപോലെ തട്ടുക. ഇങ്ങനെ തട്ടുമ്പോൾ തക്കാളിയുടെ ഉൾവശം വളരെയധികം ഉടയുന്നത് ആയിരിക്കും.

തക്കാളിയിൽ തട്ടുമ്പോൾ തക്കാളി പൊട്ടിപ്പോവാതിരിക്കാൻ നോക്കുക. ഒരു കത്തിയുടെ പിടിക്കുന്ന ഭാഗം വച്ചോ അല്ലെങ്കിൽ സ്പൂൺ വച്ചു ഇങ്ങനെ തക്കാളിയിൽ തട്ടാവുന്നതാണ്. മിക്സിയിലിട്ട് ജ്യൂസ് ആക്കുന്നതിനേക്കാളും വളരെ നല്ലത് ഇങ്ങനെ ചെയ്യുന്നതാണ്. നല്ലപോലെ ഉടഞ്ഞു എന്ന് തോന്നിയാൽ തക്കാളി പകുതിയായി മുറിച്ചതിനുശേഷം ഒരു പാത്രത്തിലേക്ക് പിഴിയുക. തക്കാളി പിഴിഞ്ഞതിനുശേഷം ഒന്ന് അരിച്ചു വേറെ പാത്രത്തിലേക്ക് മാറ്റുക.

കുരുക്കൾ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം അതിലേക്ക് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിക്കുക. ഇതിലേക്ക് നമ്മൾ ദിവസേന പല്ലു തേക്കാൻ ഉപയോഗിക്കുന്ന പേസ്റ്റ് എത്രത്തോളമാണ് എടുക്കാറുള്ളത് ആ ഒരു അളവിൽ ഇതിലേക്ക് ചേർക്കുക. പേസ്റ്റ് ഇട്ടതിനുശേഷം മൂന്നും കൂടി നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top