ഒരു പരിധിവരെ ആളുകൾ ഏതെങ്കിലും ടെസ്റ്റ് ചെയ്യുമ്പോഴോ മറ്റോ അറിയുന്ന ഒരു അസുഖമാണ് കിഡ്നി സംബന്ധമായ രോഗങ്ങൾ. ഒട്ടുമിക്ക ആളുകളും ഏതെങ്കിലും ഒരു കിഡ്നി അസുഖം വന്നതിനുശേഷം മാത്രമാണ് അറിയുന്നത്. നമ്മൾക്ക് ഇത് ഒരുപക്ഷേ മുന്നേ ശ്രദ്ധിക്കാവുന്ന തന്നെയാണ്. കരളിനും മറ്റും എന്തെങ്കിലും അസുഖങ്ങൾ വന്നു കഴിഞ്ഞാൽ നമ്മൾക്ക് ഒരു പരിധിവരെ അത് ചികിത്സിച്ചു ഭേദമാക്കാൻ കഴിയും.
പക്ഷേ കിഡ്നിക്ക് എന്തെങ്കിലും പ്രശ്നം വന്നുകഴിഞ്ഞാൽ അത് പഴയ പോലെയാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഭാരം കുറയുക, വിശപ്പില്ലായ്മ, കാലിൽ നീര് വരിക, രാത്രിയിൽ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുന്നത്, ഉറങ്ങാൻ പറ്റാതെ വരുന്നത്, തൊലികളിൽ ചൊറിച്ചിൽ അനുഭവപ്പെടുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് കിഡ്നി അസുഖങ്ങൾക്ക് വരാറ്. കുറെ ആളുകൾ നടുവേദനയുമായി ഡോക്ടറെ കാണാൻ വരുമ്പോൾ എന്തിനാണ് കിഡ്നി സ്കാൻ ചെയ്യുന്നത് എന്ന് ചോദിക്കാറുണ്ട്.
ചിലപ്പോൾ നടുവേദനയുടെ പ്രധാന കാരണം കിഡ്നിയുമായി ബന്ധമുള്ളതായിരിക്കും. അതുപോലെതന്നെ മൂത്രമൊഴിക്കുമ്പോൾ രക്തം വരിക, പത ഉണ്ടാവുക, അസഹ്യമായ വേദന, മൂത്രത്തിലുള്ള നിറവ്യത്യാസം, രൂക്ഷഗന്ധം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഉറപ്പാക്കും കിഡ്നി സംബന്ധമായ അസുഖങ്ങൾ ആണെന്ന്. നാലഞ്ചു വർഷമായി ഷുഗർ ഉള്ള ഒരു രോഗിയാണെങ്കിൽ വല്ലപ്പോഴുമൊക്കെ കിഡ്നി ചെക്ക് ചെയ്തു നോക്കുന്നത് നല്ലതായിരിക്കും.
ഷുഗർ കൂടി നിൽക്കുമ്പോഴും മരുന്നുകൾ കഴിക്കുമ്പോഴും അത് കിഡ്നിയെ വല്ലാതെ ബാധിക്കാൻ കാരണമാകാം. നമ്മൾ വെള്ളം കുടിക്കുന്നുണ്ട് പക്ഷേ അതിനനുസരിച്ച് മൂത്രമൊഴിക്കാൻ പറ്റുന്നില്ലെങ്കിൽ ശരീരത്തിൽ നീര് ഉണ്ടാകാൻ വളരെ സാധ്യത കൂടുതലാണ്. അതുകൊണ്ട് കിഡ്നി രോഗം കുറച്ചു കൂടി നിൽക്കുന്ന അവസ്ഥയാണെങ്കിൽ വെള്ളം കൂടുതൽ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.