തുടർച്ചയായി വരുന്ന വായ്പുണ്ണ് മാറ്റാൻ ഈ ഇല ചവച്ചരച്ച് കഴിച്ചാൽ മതി.

ജീവിതത്തിൽ ഒരിക്കലെങ്കിലും വായ്പുണ്ണ് വരാത്ത ആളുകൾ ഉണ്ടോ നമ്മുടെ വായിലൂടെ ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും എന്തിന് സംസാരിക്കുമ്പോൾ വരെ അമിതമായ വേദന അനുഭവിച്ച വായ്പുണ്ണ് വന്നവർ ഉണ്ടോ. എന്ന് പറയാൻ പോവുന്നത് വായ്പുണ്ണിനെ പറ്റിയാണ്. പൊതുവേ ശരീരത്തിൽ ഉഷ്ണപ്രകൃതി അധികമുള്ള ആളുകളിലാണ് ഇത് കണ്ടു വരാറുള്ളത്. ഉദാഹരണത്തിന് അമിതമായിട്ട് എരിവ് കഴിക്കുന്ന ആളുകളിലെ സ്ഥിരമായി ഉറക്കം ഇല്ലാത്ത ആളുകളിലെ.

ശരീര താപനില കൂടുതലുള്ള ആളുകൾക്ക് എല്ലാം വായ്പുണ്ണ് കൊണ്ടുവരാറുണ്ട്. ചുണ്ടിന്റെ താഴെയും കവിളിന്റെ ഭാഗത്തുമാണ് കൂടുതലായിട്ട് കാണാറുള്ളത് അത് കൂടാതെ അണ്ണാക്കിലും നാക്കിലും ചില സമയത്ത് കാണാറുണ്ട്. ഇത് രണ്ടു തരത്തിലാണ് കാണപ്പെടാറുള്ളത് ഒന്ന് സാധാരണ കാണുന്ന വെള്ള നിറത്തിലുള്ള മഞ്ഞനിറത്തിലുള്ള വട്ടം പോലെയുള്ള അൾസർ. ഇത് മേൽ ചുണ്ടിന്റെ ഉള്ളിൽ ആയിട്ടോ കീഴിൽ ചുണ്ടിന്റെ താഴെയായിട്ടോ കാണപ്പെടാറുണ്ട്.

ഇത് അമിതമായിട്ട് സ്പൈസസ് കഴിക്കുന്നതിലൂടെ സംഭവിക്കുന്നതാണ്. മറ്റൊരുമറ്റൊന്ന് പറയുന്നത് ചെറിയ കുമിളകൾ പോലെ പൊന്തുന്നതാണ് ഇത് കൂടുതലായി കാണുന്നത് ചുണ്ടിന്റെ പുറത്ത് ആണ്. ഇതിന് കാരണം വൈറസാണ്. ഇത് വന്നു കഴിഞ്ഞാൽ ചുണ്ട് അനക്കാതെ ഭക്ഷണം കഴിക്കാനോ ഒന്നും അവർക്ക് സാധിക്കാൻ പറ്റാറില്ല. മാനസിക പരമായി നമ്മൾ വളരെയധികം വീക്കാണെങ്കിലും ഇലക്ഷണങ്ങൾ കാണാറുണ്ട്.

നമ്മുടെ കുടലിൽ നല്ല ബാക്ടീരിയകളുടെ അളവ് കുറയുമ്പോഴും വായ്പുണ്ണ് ഉണ്ടാകാറുണ്ട്. അതുപോലെ നമ്മൾ വായ കഴുകുന്നതിനായി ഉപയോഗിക്കുന്ന മൗത്ത് വാഷ് വീര്യം കൂടിയ പേസ്റ്റുകൾ എന്നിവയെല്ലാം തന്നെ ചിലർക്ക് വായ്പ്പുണ്ണ് ഉണ്ടാക്കാറുണ്ട്. ഒരുപാട് എരിവുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക എന്നതാണ് ഇതിന് ചെയ്യേണ്ട ഒരു കാര്യം നന്നായി ഉറങ്ങുക അതുപോലെ ചെയ്യേണ്ടതാണ്. നമ്മുടെ വീട്ടിലെ തുളസിയില കുറച്ച് അധികം എടുത്ത് നന്നായി കഴുകി രാവിലെ ഭക്ഷണം കഴിച്ചതിനുശേഷം നന്നായി ചവച്ചരച്ച് കഴിക്കുന്നത് വായ്പുണ്ണ് ഇല്ലാതാക്കാനുള്ള ഒരു കിടിലൻ ഒറ്റമൂലിയാണ് ഇതൊന്നു പരീക്ഷിച്ചു നോക്കൂ ചെറിയ കുട്ടികൾക്ക് വലിയവർക്കും നല്ല ഉപകാരപ്രദമായിരിക്കും.

Scroll to Top