ഈ കാച്ചിയ എണ്ണ ഉപയോഗിച്ച് ഉപ്പുറ്റി വിണ്ടുകീറൽ കുറച്ചു ദിവസം കൊണ്ട് മാറ്റാം.

ഈയൊരു സമയത്ത് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്നതാണ് കാൽപാദം വിണ്ട് പൊട്ടുന്നത് ചുണ്ടുവികീറുന്നത് തൊലികളിൽ മൊരിച്ചിൽ പോലെ വരുന്നത് എന്നിവ. ഇങ്ങനെ വിണ്ടുകീറിൽ ഉണ്ടാകുമ്പോൾ അതു കൂടുതൽ ആകുന്ന സമയത്ത് കാലിൽ നീര് വന്ന് നടക്കാൻ പറ്റാത്ത അവസ്ഥയിൽ എത്താറുണ്ട്. കറ്റാർവാഴ കൊണ്ട് എണ്ണ കാച്ചി തേക്കുന്നത് ഇത് മാറാൻ സഹായിക്കുന്നു.

കറ്റാർവാഴ നമുക്ക് മിക്ക വീടുകളിലും കാണാവുന്നതാണ് ഇനിയിപ്പോൾ വീടുകളിൽ ഇല്ലെങ്കിൽ തന്നെ ഔഷധ മരുന്നുകൾ കിട്ടുന്ന കടകളിൽ കറ്റാർവാഴ ലഭിക്കുന്നതാണ്. വളരെ തുച്ഛമായ വിലയാണ് കറ്റാർവാഴ നമുക്ക് വാങ്ങുന്നതിന് വരുന്നുള്ളൂ. കറ്റാർവാഴ കട്ട് ചെയ്ത് എടുക്കുമ്പോൾ അതിൽ ഒരു കറ പോലെ വരുന്ന ഭാഗം ചെരിച്ചു പിടിച്ച് ഒഴുക്കി കളയേണ്ടതാണ്. അല്ലെങ്കിൽ അത് ചിലരിൽ ചൊറിച്ചിലിനും മറ്റും കാരണമാകും.

കറ്റാർവാഴ നല്ല രീതിയിൽ കഴുകി എടുത്തതിനുശേഷം ചെറുതാക്കി കട്ട് ചെയ്ത് മിക്സിയിൽ അടിക്കണം. കറ്റാർവാഴയിൽ ധാരാളമായി വെള്ളം ഉള്ളതുകൊണ്ട് കൂടുതൽ വെള്ളം ഒഴിക്കേണ്ട ആവശ്യം വരുന്നില്ല. അരച്ചെടുത്തതിനുശേഷം അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. മാറ്റുന്ന പാത്രത്തിന് ഒരു അളവ് ഉണ്ടായിരിക്കുന്നതാണ് നല്ലതാണ്. വൃതം തയ്യാറാക്കുമ്പോൾ എല്ലാം കറക്റ്റ് ആയിട്ടുള്ള അളവാകാൻ ശ്രദ്ധിക്കണം.

പിന്നീട് അരച്ചെടുത്ത കറ്റാർവാഴ എണ്ണ കാച്ചാൻ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് മാറ്റുക. നമ്മൾ കറ്റാർവാഴ അരച്ചത് ഒരു ബൗൾ ആണ് എടുത്തതെങ്കിൽ അതിന്റെ രണ്ട് ഇരട്ടി വെളിച്ചെണ്ണ വേണം എടുക്കാൻ. അതായത് കറ്റാർവാഴ ഒരു ബൗൾ ആണെങ്കിൽ വെളിച്ചെണ്ണ അതേപോലെ രണ്ടു ബൗൾ എടുക്കണം. അതിനുശേഷം ഇത് മീഡിയം ഫ്ലെയിമിൽ ഇട്ട് ഇളക്കി പാകത്തിലേക്ക് എത്തിക്കണം. തുടർന്ന് വീഡിയോ കാണുക.

Scroll to Top