ഫ്ലക്സ് മൂലം ഒരുപാട് ആളുകൾ പറയുന്നത് കേൾക്കാം എപ്പോഴും നെഞ്ചരിച്ചിൽ ആണ് വെള്ളം കുടിക്കുമ്പോൾ വരെ നെഞ്ചരിച്ചിൽ ആണ് എന്നൊക്കെ. ഇതിന്റെ മെഡിക്കൽ നെയിം ഗ്യാസ്ട്രോ ഇസോഫകൾ റിഫ്ലക്സ് ഡിസീസ് എന്നാണ്. നമ്മുടെ ആമാശയത്തിലുള്ള ദഹന രസങ്ങൾ എല്ലാം അന്നനാളത്തിലേക്ക് കയറി വരുന്നതിനെയാണ് ആസിഡ് റിഫ്ലക്സ് എന്ന് പറയുന്നത്. ദഹനപ്രക്രിയയിൽ എന്താണ് നടക്കുന്നത് എന്നുവച്ചാൽ നമ്മൾ കഴിക്കുന്ന ഭക്ഷണം.
വായിൽ നിന്നും അന്നനാളം വഴി ആമാശയത്തിൽ എത്തുന്നു. അന്നനാളത്തിലുള്ള ഒരു ശക്തിയേറിയ മസിൽ ഒരു വാൽവ് പോലെ ആക്ട് ചെയ്യുന്നതാണ്. ഈ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ ക്ലോസ് ആവുകയും പിന്നീട് ഭക്ഷണം മുകളിലേക്ക് വരാതിരിക്കാനും നോക്കുന്നു. ആമാശയത്തിലുള്ള രസങ്ങൾ ഇ വാൽവിന്റെ അടുത്തേക്ക് വരുമ്പോഴാണ് നമ്മൾക്ക് ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നത്.
ചെറുപ്പക്കാരനാണ് കൂടുതലായി അസിഡിറ്റി കാണപ്പെടുന്നത്. ചില ആളുകളിലെ ഭയങ്കരമായ നെഞ്ചുവേദന പോലെ വരെ അസിഡിറ്റി ഉണ്ടാകാറുണ്ട്. തൊണ്ടയിൽ കഫം നിൽക്കുന്ന പോലെ ഒരു തോന്നലും ആളുകൾക്ക് ഉണ്ടാകും. രാത്രിയിൽ ഏമ്പക്കം വരിക കുത്തി കുത്തിയുള്ള ചുമ ഉണ്ടാകുക അല്ലെങ്കിൽ ശർദ്ദിക്കാൻ വരുക, കാലത്തു നിൽക്കുമ്പോൾ വായനാറ്റം കൂടുതലായി അനുഭവപ്പെടുക ശാസം കൂട്ടുന്നതുപോലെ തോന്നുക എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളായി കാണിക്കാറുണ്ട്.
ഇതിന് പല കാരണങ്ങൾ വരുന്നുണ്ട് ഡയബറ്റിസ് ഉള്ള ആളുകൾക്ക് പ്രഗ്നന്റ് ആയിട്ടുള്ള ലേഡികൾക്ക് തൈറോയ്ഡ് ഉള്ള ആളുകൾക്ക്, അമിതവണ്ണം ഉള്ളവർക്കും വരാറുണ്ട്. ഇത് ചില രോഗങ്ങൾ കാരണം വരുന്നതാണ് ഇതല്ലാണ്ട് തന്നെ ജീവിതശൈലിയിൽ കൂടി അസിഡിറ്റി ഉണ്ടാകാറുണ്ട്. ഭക്ഷണം കൃത്യസമയത്ത് കഴിക്കാതിരിക്കുന്നത് ഫാസ്റ്റ് ഫുഡ് ഉപയോഗിക്കുന്നത് മസാല കൂടുതൽ ഉപയോഗിക്കുന്നത്, മദ്യപാനവും പുകവലിയും ഇതിനൊക്കെ കാരണമാകുന്നുണ്ട്. വീഡിയോ തുടർന്ന് കാണുക.