ഈ സ്ക്രബ്ബ് ചെയ്യുന്ന റെമഡി മതി കൈകാലുകൾ നല്ലപോലെ വെളുക്കാൻ.

ഒരുപാട് പേർക്ക് ഇരുണ്ട കൈകളും കാലുകളും ഉള്ളത് വളരെ വിഷമം പിടിപ്പിക്കുന്ന ഒരു കാര്യമാണ്. അങ്ങനെയുള്ളവർക്ക് കൈകളിലും കാലുകളിലും തേക്കാൻ വീട്ടിൽ തന്നെ ഇങ്ങനെ ഒരു റെമഡി തയ്യാറാക്കാവുന്നതാണ്. ഇത് വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു ടിപ്പാണ്. ഇത് ചെയ്യുന്നത് വഴി കൈകാലുകൾക്ക് നല്ല നിറം വയ്ക്കുകയും തൊലികൾക്ക് നല്ല സോഫ്റ്റ്നസ് ലഭിക്കുകയും ചെയ്യുന്നു.

ഒരുപാട് ആളുകൾ മുഖത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നത് കാണാം. എന്നാൽ കൈകൾക്കും കാലുകൾക്കും ഒട്ടും പ്രാധാന്യം കൊടുക്കാത്ത രീതിയിൽ വൃത്തികേടായി കൊണ്ട് നടക്കുന്നവരും ഉണ്ട്. അതുപോലെയുള്ളവർ കൈകളും കാലുകളും കൂടി വൃത്തിയായി കൊണ്ട് നടക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത് ആഴ്ചയിൽ ഒരു ദിവസം സ്ക്രബ്ബ് ചെയ്താൽ മതി കൈകാലുകളിൽ. ഇത് ഉണ്ടാക്കുന്നതിനായി ആദ്യം ഒരു ക്ലീൻ ബൗൾ എടുക്കുക.

ഇതിലേക്ക് അപ്പക്കാരം അല്ലെങ്കിൽ ബേക്കിംഗ് സോഡ അര ടീസ്പൂൺ ചേർക്കുക. ബേക്കിംഗ് പൗഡർ അല്ല എടുക്കേണ്ടത് ബേക്കിംഗ് സോഡയാണ്. അര ടേബിൾ സ്പൂൺ വരുന്നത് കൈ മാത്രം ചെയ്യുന്നതിനാണ് കൈയും കാലും ചെയ്യുന്നതിന് ഒരു ടേബിൾസ്പൂൺ മുഴുവനായും എടുക്കുക. ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയിലേക്ക് അതേ അളവിൽ തന്നെ ഉപ്പ് ചേർക്കുക. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിക്കുക.

ഇങ്ങനെ നീര് ചേർക്കുമ്പോൾ ഇത് നല്ലപോലെ പതഞ്ഞുവരുന്നത് കാണാം. ബേക്കിംഗ് സോഡ നമ്മുടെ കൈകാലുകളിലെ അഴുക്ക് വേഗം തന്നെ നീക്കം ചെയ്യാൻ പറ്റുന്ന ഒന്നാണ്. ഇത് ഒരിക്കലും മുഖത്ത് ഇടാൻ പാടുള്ളതല്ല. ഇതിലേക്ക് അല്പം കാപ്പിപ്പൊടി കൂടി ഇടുക. കാപ്പിപ്പൊടി ഇടണമെന്ന് നിർബന്ധമില്ല താല്പര്യമുള്ളവർക്ക് മാത്രം ചെയ്താൽ മതി. തുടർന്ന് വീഡിയോ കാണുക.

Scroll to Top