നമ്മളെല്ലാവരും ഒരിക്കലെങ്കിലും നമ്മളോട് തന്നെ ചോദിച്ചിട്ടുണ്ടാകും എനിക്ക് ക്യാൻസർ ഉണ്ടോ, എനിക്ക് ക്യാൻസർ വരുമോ, ഞാനിതെങ്ങനെ കണ്ടുപിടിക്കും ഇനി വന്നാൽ തന്നെ, എന്നിങ്ങനെ ചിന്തിക്കാറുണ്ട്. തുടക്കത്തിൽ തന്നെ നമുക്ക് ക്യാൻസർ ഉള്ളത് അറിയുകയാണെങ്കിൽ നമുക്ക് ഒട്ടുമിക്ക ക്യാൻസറുകളെയും ഇല്ലാതാക്കാൻ സാധിക്കും. ഉദരത്തിൽ ഉണ്ടാകുന്ന ക്യാൻസറുകൾക്ക് പ്രധാനമായി കണ്ടുവരുന്ന ഒരു ലക്ഷണമാണ്.
ക്ഷീണം, വെയിറ്റ് കുറയുക, മലമൂത്ര വിസർജനങ്ങളിൽ ഉള്ള വ്യത്യാസം, ഇടയ്ക്കിടയ്ക്ക് ബാത്റൂമിൽ പോകാൻ തോന്നുക അല്ലെങ്കിൽ പൂവാതിരിക്കാൻ തോന്നുക അല്ലെങ്കിൽ മലത്തിൽ രക്തം കാണുക എന്നിവയൊക്കെയാണ്. ഉദരത്തിനെ പ്രധാനമായും മൂന്ന് ഭാഗങ്ങളായി തിരിക്കാവുന്നതാണ്. ഇങ്ങനെ മൂന്നു ഭാഗങ്ങളായി തിരിക്കുമ്പോൾ മൂന്നിന്റെയും ലക്ഷണങ്ങൾ പലതും ഒരുപോലെ വരുന്നുണ്ടെങ്കിലും ചിലതിൽ വ്യത്യാസങ്ങൾ കാണിക്കുന്നു.
അതുവഴി നമുക്ക് ഏതു ഭാഗത്താണ് ക്യാൻസർ രൂപപ്പെട്ടിട്ടുള്ളത് എന്ന് കറക്റ്റ് ആയി പറയാൻ കഴിയുന്നു. അതിൽ തന്നെ ആദ്യമായി വരുന്നത് അപ്പർ ഗ്യാസ്ട്രോ ഇന്റസ്റ്റിനൽ ട്രാക്കിലാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഭാഗങ്ങൾ അന്നനാളം, ആമാശയും, ചെറുകുടലിന്റെ തുടക്കം എന്നിവയാണ്. ഇതിൽ തന്നെ ആദ്യമായി പറയുന്നത് അന്നനാളമാണ് അന്നനാളത്തിൽ ഒരു ചെറിയ മുഴ വരുമ്പോൾ തന്നെ നമ്മൾക്ക് അറിയാം നമുക്ക് ഭക്ഷണം കഴിക്കാൻ പറ്റില്ല എന്ന്.
അന്നനാളും ഒരു ചെറിയ ട്യൂബ് പോലെ വായയെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന കുഴലാണ്. അന്നനാളം മുതൽ ചെറുകുടൽ വരെയുള്ള ഭാഗത്തുനിന്നും ഇതുപോലെ ഒരു മുഴയിൽ നിന്നും ഉണ്ടാകുന്ന രക്തം മലത്തിൽ കറുപ്പ് നിറം ആണ് കാണിക്കുക. അന്നനാളത്തിൽ ഇതുപോലെ ട്യൂമർ വരുമ്പോൾ നമ്മൾക്ക് ഭക്ഷണം കഴിക്കാൻ പറ്റാതെ ആകുന്നു ഇതിനു പ്രധാനമായും കാരണമാകുന്നത് അന്നനാളത്തിന്റെ വ്യാസം കുറഞ്ഞു വരുന്നതാണ്. തുടർന്ന് വീഡിയോ കാണുക.