ഇനി രക്തം കൂടും. ശരീരത്തിൽ ശുദ്ധമായ രക്തം ഉണ്ടാകാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാണ്.

അനീമിയ അല്ലെങ്കിൽ വിളർച്ച കുട്ടികളിലും മുതിർന്നവരിലും വളരെയധികം കൂടുതലാണ്. നമ്മുടെ രക്തത്തിൽ മൂന്ന് തരം കോശങ്ങളാണ് ഉള്ളത് അരുണരക്താണുക്കൾ ശ്വേത രക്താണുക്കൾ പ്ലേറ്റ്ലെറ്റുകൾ. ചുവന്ന രക്താണുക്കളിൽ ഉള്ള ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴാണ് അനീമിയ ഉണ്ട് എന്ന് നമ്മൾ സ്ഥിരീകരിക്കുന്നത്. സ്ത്രീകളിൽ 12 മുതൽ 14 വരെയും പുരുഷന്മാരിൽ 14 മുതൽ 18 വരെയും ആണ്.

ഹീമോഗ്ലോബിന്റെ അളവ് നോർമലായി വേണ്ടത് അനീമിയ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ പ്രോപ്പർ ആയിട്ടുള്ള ന്യൂട്രിയൻസ് ഇല്ലാത്തതുകൊണ്ടും അല്ലെങ്കിൽ ആ ശരി നമ്മുടെ ശരീരം പ്രോട്ടീനുകളെ ആഗിരണം ചെയ്തില്ലെങ്കിൽ അനീമിയ ഉണ്ടാകാം. ശരീരത്തിൽ എന്തെങ്കിലും രീതിയിലുള്ള രക്തസ്രാവം ഉണ്ടാകുമ്പോൾ എന്തെങ്കിലും സർജറിക്ക് ശേഷം രക്തസ്രാവം ഉണ്ടാവുക.

ആക്സിഡന്റുകൾക്കു ശേഷം രക്തസ്രാവം ഉണ്ടാവുക ഈ അവസ്ഥയിലും അനീമിയ ഉണ്ടാകും. സ്ത്രീകളിൽ പീരിയഡ്സിന്റെ സമയത്ത് ഒരുപാട് ബ്ലഡ് പോവുക. അല്ലെങ്കിൽ ജനിതകം ആയിട്ടുള്ള പ്രശ്നങ്ങൾ. ഇന്ന് വളരെ കോമൺ ആയി കാണുന്ന ഒരു പ്രശ്നമാണ് അയൺ ഡെഫിഷ്യൻസി അനീമിയ. ഇരുമ്പിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന അനീമിയ. ഇരുമ്പിന്റെ അളവ് ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് വളരെ അത്യാവശ്യമാണ്.

അയൺ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ നമ്മൾ കഴിക്കാത്തത് മൂലം ഇത് സംഭവിക്കാറുണ്ട്. ആ വിളർച്ച ഉണ്ടാകുന്ന സമയത്ത് അമിതമായിട്ടുള്ള ക്ഷീണം കൈകാലുകൾ തൊലി ചുളിഞ്ഞിരിക്കുന്ന അവസ്ഥ ചെറിയ കുട്ടികളിൽ ആണെങ്കിൽ മണ്ണ് ചോക്ക് പേപ്പർ മുതലായ സാധനങ്ങൾ തിന്നാനുള്ള ടെൻഡൻസി അതുപോലെ നിൽക്കുമ്പോൾ തന്നെ തലകറങ്ങി വീഴാനുള്ള ഒരു തോന്നൽ ഇതെല്ലാം തന്നെ അനീമിയ ഉണ്ടാകുമ്പോൾ വരുന്ന ലക്ഷണങ്ങളാണ്. ഇരുമ്പിന്റെ അംശം അമിതമായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ് ഇതിനെ ഒരു പരിഹാരമായിട്ട് ഉള്ളത്.

Scroll to Top