ദഹന സംബന്ധമായ ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അവ വലിയ രോഗങ്ങളിലേക്ക് എത്തിച്ചേക്കാം.

ഇന്നു നമുക്കിടയിൽ ഒരുപാട് പേർക്ക് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട്. ശരിയായ രീതിയിൽ ശോധന കിട്ടാതിരിക്കുക, അസിഡിറ്റി, ഇടക്കിടയ്ക്ക് ഏമ്പക്കം വരിക, വയറു വീർക്കുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ. ഇങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ അവർ തൽക്കാലത്തെ ആശ്വാസത്തിന് വേണ്ടി എന്തെങ്കിലും ഗുളികകൾ ഗ്യാസിന് വേണ്ടിയോ അല്ലെങ്കിൽ ഇഞ്ചിനീരോ വെളുത്തുള്ളിയോ അങ്ങനെ എന്തെങ്കിലും കഴിച്ച് മാറ്റുകയാണ് ചെയ്യുക.

പക്ഷേ ഇത് തൽക്കാലത്തേക്ക് മാത്രമാണ് മാറുക പിന്നീട് വീണ്ടും ഇത് വരുന്നതായിരിക്കും. ഓരോരുത്തർക്കും അവരുടെ ദഹന സംബന്ധമായ രോഗങ്ങൾ എന്താണെന്ന് തിരിച്ചറിയാൻ പറ്റാതെ കാര്യങ്ങൾ കൂടുതൽ വഷളാകാറുണ്ട്. ഇങ്ങനെ ശോധന കിട്ടാതെ വരുമ്പോൾ ചിലപ്പോൾ അത് പൈൽസിലേക്കും അല്ലെങ്കിൽ ഫിഷർ രോഗത്തിലേക്കും നയിക്കാം. ഇങ്ങനെ ഈ അസുഖങ്ങൾ വന്നതിനുശേഷം ആണ് ഇനി എന്ത് ശ്രദ്ധിക്കണം എന്ന് നോക്കുന്നത് പലരും.

ഇങ്ങനെ എന്തെങ്കിലും അസുഖങ്ങൾ കാണുമ്പോൾ ആളുകൾ കുറച്ചു നാളത്തേക്ക് മരുന്നുകൾ കഴിക്കും പിന്നീട് കുറഞ്ഞു എന്ന് കാണുമ്പോൾ അത് നിർത്തും. അപ്പോൾ വീണ്ടും ഇത് കൂടാൻ സാധ്യത കൂടുന്നു. പൈൽസ് എന്നു പറയുന്നത് മലദ്വാരത്തിന് ചുറ്റുമുള്ള ധമനികളിൽ എന്തെങ്കിലും തരത്തിലുള്ള മുഴകൾ വരുന്നതാണ്. പൈൽസ് പോലെയുള്ള അസുഖങ്ങൾ എപ്പോഴും ഇരുന്ന് ജോലി ചെയ്യുന്നവർക്ക് വരാം.

ശോധനയ്ക്ക് വേണ്ടി വളരെയധികം ബലം പിടിക്കുന്നവർക്ക് വരാം, പാരമ്പര്യമായി വരാം, എല്ലാദിവസവും ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിൽ എന്നിങ്ങനെയാണ്. മലത്തിന് ചുറ്റും പഴുപ്പോടുകൂടിയ കുരുക്കൾ വരുന്നതിനെയാണ് ഫിസ്റ്റുല എന്ന് പറയുന്നത്. ഇത് പ്രധാനമായും വരുന്നതിനുള്ള കാരണം വൃത്തി കുറവാണ്. നമ്മുടെ വയറ്റിൽ ധാരാളം ഗ്രന്ഥികൾ ഉള്ളതുകൊണ്ടാണ് മലം സുഗമമായി പുറത്തു പോകുന്നത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top