ഇന്ന് നിരവധി ആളുകളിൽ കണ്ടുവരുന്ന ഗ്യാസ് പ്രശ്നത്തെ പറ്റിയാണ് പറയാൻ പോകുന്നത്. പൂക്കാനും വയറുവേദന വയറിനു മുകളിലായി വളരെയധികം വേദന പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഗ്യാസ് പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്നത് ഇത് രണ്ടുതരത്തിൽ കാണാറുണ്ട് വളരെ പെട്ടെന്ന് ഉണ്ടാകുന്നത് അതുപോലെ ദീർഘകാലമായി നീണ്ടുനിൽക്കുന്നതും.
ഇതിന്റെ കാരണങ്ങൾ എന്ന് പറയുന്നത് അമിതമായുള്ള മരുന്നുകളുടെ ഉപയോഗം ഇതിന്റെ ഒരു കാരണമായിട്ട് വരാറുണ്ട്. ആന്റിബയോട്ടിക്കുകൾ ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ ഇന്ന് പലരും കഴിച്ചു വരുന്നുണ്ട് അത് ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണമാണ്. അതുപോലെ ചൂട് കൂടുതലുള്ള ആളുകളിലും കാണാറുണ്ട്. കൂടാതെ മദ്യപാനം ഉറക്കമില്ലായ്മ അമിതമായിട്ടുള്ള മാനസിക സമ്മർദം.
തെറ്റായ ജീവിതശൈലി ഭക്ഷണശീലകൾ എന്നിവയെല്ലാം ഇതിന് കാരണമായി വരാറുണ്ട്. ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പ്രധാനമായി കാണുന്ന ലക്ഷണങ്ങൾ എന്നു പറയുന്നത് ഛർദി ഉണ്ടാവുക വയറുവേദന അടിവയറിനു മുകളിലായി വേദന ഉണ്ടാവുക നെഞ്ചരിച്ചൽ പുളിച്ചുതികേട്ടൽ എന്നിവയെല്ലാം ഉണ്ടാകും. എന്നാൽ അമിതമായിട്ടുള്ള ക്ഷീണം ഉണ്ടാവുക പെട്ടെന്ന് തളർന്നു പോവുക.
ശർദ്ദിക്കുമ്പോൾ രക്തത്തിന്റെ അംശം ഉണ്ടാവുക അതുപോലെ പെട്ടെന്ന് ഭാരം കുറഞ്ഞു വരിക ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണുമ്പോൾ അതിനെ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിൽ ക്രമം ഉണ്ടാക്കിയാൽ തന്നെ ഈ ഒരു പ്രശ്നത്തെ നമുക്ക് കുറയ്ക്കാൻ സാധിക്കുന്നതാണ്. എരിവ് മസാലകൾ കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾസോഡാ കുടിക്കുന്നത്. എല്ലാം ഒഴിവാക്കുകയാണെങ്കിൽ ഗ്യാസ് പ്രശ്നങ്ങളെ തടഞ്ഞുനിർത്താൻ സാധിക്കും.