കണ്ണിൽ ഗ്ലോക്കോമ എന്ന അസുഖം കാരണം ബുദ്ധിമുട്ടുന്ന ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ടാകും. കണ്ണിനുള്ളിലെ മർത്തം കൂടുന്നത് കാരണം കണ്ണിലെ ഞരമ്പുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളെയാണ് ഗ്ലോക്കോമ എന്ന അസുഖം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രഷർ സാധാരണയായി 10 മുതൽ 20 വരെയാണ് കണ്ണിൽ കാണപ്പെടുന്നത്. കണ്ണിലെ പ്രഷർ കൂടുമ്പോൾ കണ്ണിലെ ഞരമ്പുകളിലെ രക്തയോട്ടം കുറയുകയും.
കണ്ണിന്റെ കാഴ്ചശക്തിയും കണ്ണിന്റെ ശേഷിയും താരതമ്യേന കുറഞ്ഞു വരികയും ചെയ്യുന്നു. എന്നാൽ എല്ലാവർക്കും പ്രഷർ കുടണമെന്നില്ല. ചിലർക്ക് നോർമൽ പ്രഷറിൽ തന്നെ കണ്ണിന്റെ ഞരമ്പുകൾക്ക് പ്രശ്നമുണ്ടാകാം. അതിനെയാണ് നോർമൽ ടെൻഷൻ ഗ്ലോക്കോമ എന്ന് പറയുന്നത്. ചിലർക്ക് കണ്ണിൽ പ്രഷർ കൂടിയാലും ബുദ്ധിമുട്ടുകൾ ഒന്നും വരണമെന്നില്ല. അപ്പോൾ ഇവിടെ ശ്രദ്ധിക്കാനുള്ളത് പ്രഷർ ശ്രദ്ധിച്ചു കൊണ്ടുമാത്രം.
നമ്മൾക്ക് ഇത് തടയാൻ ആകില്ല. കണ്ണിലെ ഞരമ്പുകൾക്കും ട്രഷറിനും വ്യത്യാസങ്ങളോ എന്തെങ്കിലും ഉണ്ടോ എന്ന് ശരിയായ രീതിയിൽ ചെക്ക് ചെയ്യണം വല്ലപ്പോഴും. കണ്ണിൽ ഒരു ദ്രാവകം ഉണ്ട്. അത് തുടർച്ചയായി ഉണ്ടാവുകയും തുടർച്ചയായി വറ്റി പോവുകയും ആണ് ചെയ്യുക. ചില സമയങ്ങളിൽ ഇങ്ങനെ ഈദ്രാവകം വറ്റിപ്പോകാതെ വരുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയോ.
അതേസമയം പുതിയ ദ്രാവകം ഉണ്ടാവുകയും ചെയ്യുമ്പോൾ കണ്ണിലെ പ്രഷർ കൂടുന്നു. ഇത് വളരെ സാവധാനത്തിലാണ് പ്രഷർ കൂടി വരിക. വയസ്സ് കൂടിയ ആളുകളിലാണ് ഇത് കൂടുതൽ വരാനും സാധ്യത. 40 മുതൽ 50 വയസ്സിന് മുകളിലേക്കുള്ള ആളുകൾക്കാണ് വരുന്നത്. സ്ഥിരമായി കണ്ണട വയ്ക്കുന്നവരിലും ഇത് ചിലപ്പോൾ കണ്ടു വരാം. തുടർന്ന് വീഡിയോ കാണുക.