ഒരുപക്ഷേ നമ്മുടെ ബാല്യകാലത്ത് എല്ലാവരും ഉപയോഗിച്ചിട്ടുള്ള ഒന്നായിരിക്കും മഷിത്തണ്ട്. ചെറുപ്പകാലത്ത് സ്കൂളിലും നഴ്സറിയിലും പോകുമ്പോൾ സ്ലേറ്റുക്കൾ മാക്കാൻ നമ്മൾ ഉപയോഗിച്ചിരുന്നത് ഈ മഷിത്തണ്ടാണ്. അതുകൊണ്ടുതന്നെ മഷിതണ്ട് എന്ന് കേൾക്കുമ്പോൾ നമ്മുടെ ബാല്യകാലവും നമ്മൾ സ്കൂളിലേക്ക് പോയിരുന്നതും ആയിരിക്കും നമ്മൾക്ക് ഓർമ്മ വരിക.
നമ്മൾ ചെറുപ്പത്തിൽ സ്ലൈറ്റുകൾ മായിക്കുന്നതിന് മാത്രമല്ല അത് ഉപയോഗിച്ചിരുന്നത് അതിന്റെ കനമുള്ള തണ്ട് ഉപയോഗിച്ച് കയ്യിലിട്ട് തിരുമ്മി ഊതി വീർപ്പിച്ച് നെറ്റിയിൽ പൊട്ടിച്ച ശബ്ദം ഉണ്ടാക്കിയിരുന്നതും ആയകാലം നമുക്കുണ്ടായിരുന്നു. നമ്മുടെ ചെറിയ ക്ലാസുകളിൽ മഷിത്തണ്ടു കൊടുത്തു പെൻസിൽ, മിഠായി എന്നിവ വാങ്ങിയിരുന്ന ഒരു ബാർട്ടർ സമ്പ്രദായവും കുട്ടികളുടെ ഇടയിൽ ഉണ്ടായിരുന്നു.
പണ്ട് ഉപയോഗിച്ചിരുന്ന ഈ മഷിത്തണ്ട് ഇപ്പോൾ ഇല്ലാതായി എന്ന് മാത്രമല്ല എല്ലാവരുടെയും ഓർമ്മകളിൽ നിന്നുപോലും പോയി എന്നുള്ളതാണ്. മഷിത്തണ്ടിനെ ആഹാരപദാർത്ഥമായും വേദനസംഹാരിയും അലങ്കാര ചെടിയായും വളർത്താവുന്ന ഒന്നാണ്. ഇതൊരു ഔഷധസസ്യമാണെന്ന് പലർക്കും അറിയില്ല. വെള്ളത്തണ്ട് വെറ്റില പച്ച കണ്ണാടിപ്പച്ച മഷിപ്പച്ച മകപ്പച്ച കോലുമഷി വെള്ളം കുടിയൻ എന്നിങ്ങനെ പല പേരുകളിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ഇത് അറിയപ്പെട്ടിരുന്നു.
പെപ്രോമിയ പെല്ലൂസിഡ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഏഷ്യ ഭൂഖണ്ഡത്തിൽ മാത്രമല്ല വടക്കാ അമേരിക്കൻ ഭൂഖണ്ഡത്തിലും ഈ ചെടി ധാരാളമായി കണ്ടുവരുന്നു. നഗരം എന്നോ നാട്ടിൻപുറമോ എന്ന വ്യത്യാസമില്ലാതെ ഏത് ഈർപ്പമുള്ള മണ്ണിലും നമ്മൾക്ക് ഈ ചെടി കാണാവുന്നതാണ്. കൂട്ടമായി വളരുന്ന ഈ സസ്യത്തെ കാണാൻ വളരെ ഭംഗിയാണ്. കേരളത്തിന്റെ കാലാവസ്ഥ ഇതിനെ വളരെ അനുയോജ്യപ്പെട്ടതാണ്. പറന്ന വേരുകളും ഹൃദയാകൃതിയിലുള്ള ഇലകളും ആണ് ഈ ചെടിയുടെ സവിശേഷത. തുടർന്ന് വീഡിയോ കാണുക.