അസഹ്യമായ വട്ടച്ചൊറി ഇങ്ങനെ ചെയ്താൽ എളുപ്പത്തിൽ മാറ്റാം ഇതാ നോക്കൂ.

കാലാവസ്ഥ മാറ്റം ഉണ്ടാകുമ്പോൾ പ്രത്യേകിച്ച് വേനൽക്കാലം വരുന്ന സമയത്ത് ആളുകൾ അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണ് വട്ടച്ചൊറി എന്നു പറയുന്നത്. നമ്മുടെ ശരീരത്തിന്റെ ഉള്ളില അസുഖം ഉണ്ടാക്കുന്ന തരത്തിലുള്ള സൂക്ഷമാണുക്കൾ ഉണ്ട്. അത് ആണ് നമുക്ക് ഈ അണുബാധ ഉണ്ടാക്കുന്നത്. സാധാരണ ഏപ്രിൽ മെയ് മാസങ്ങളിലാണ് ഇത് കൂടുതൽ ആളുകളിലും ഇത് കണ്ടു വരാറുള്ളത്. ഇത് ഒരു പകർച്ചയുടെ ഭാഗമായി വരുന്നതാണ്.

സ്പർശനം കൊണ്ട് ഇത് വളരെ പെട്ടെന്ന് ആളുകളിലേക്ക് പടർന്നു പിടിക്കുകയും ചെയ്യും. സ്പർശനം മാത്രമല്ല വട്ടച്ചൊറിയുള്ള ആളുകൾ ഉപയോഗിക്കുന്ന സാധനങ്ങൾ വഴിയും മറ്റുള്ളവരിലേക്ക് ഇത് എളുപ്പത്തിൽ എത്തും പ്രത്യേകിച്ച് തുണിയാണ് ഇത്തരത്തിൽ പെട്ടെന്ന് പകരാനുള്ള ഒരു മാധ്യമം. അതുപോലെ ഈ പ്രശ്നങ്ങൾ ഉള്ള വ്യക്തികൾ അവരുടെ പേഴ്സണൽ ആയിട്ടുള്ള ഒരു സാധനങ്ങളും മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യാതിരിക്കുക.

മറ്റൊന്നാണ് വീട്ടിലുള്ള മൃഗങ്ങൾ വഴി വരുന്നത്. ഇത് പ്രധാനമായിട്ടും കണ്ടാൽ മനസ്സിലാക്കേണ്ടത് നന്നായി ചൊറിച്ചിൽ ഉണ്ടാകും അതുപോലെ വട്ടത്തിൽ ആയിരിക്കും ഇത് കാണുന്നത് ഇതിന്റെ അഗ്രഭാഗങ്ങളിൽ എല്ലാം തന്നെ ചെറിയ കുമിളകളും രൂപപ്പെടും ചൊറിഞ്ഞാൽ അത് പെട്ടെന്ന് പൊട്ടുകയും അതിൽ നിന്ന് വെള്ളം വരുകയും ചെയ്യും ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് നിങ്ങൾ സ്പർശിക്കുകയാണെങ്കിൽ അവിടെ ഇതുവരെയും ചെയ്യും.

പെട്ടെന്ന് ആയിരിക്കും ഇതിന്റെ പകർച്ച ഉണ്ടാകുന്നത് അതുപോലെ ഇതിന്റെ വളർച്ചയും പെട്ടെന്ന് ആയിരിക്കും. പ്രധാനമായിട്ടും ശരീരത്തിന്റെ മടക്കുകളിൽ ആയിരിക്കും വരുന്നത് കക്ഷത്ത് കാലുകളുടെ ഇടയിൽ ആയിരിക്കും കാണുന്നത്. ആന്റിഫങ്കൽ മരുന്നുകളാണ് ഇതിനെ പ്രധാനമായിട്ടും ഉപയോഗിക്കുന്നത് ചെറിയ ലക്ഷണങ്ങൾ കണ്ടാൽ തന്നെ ഡോക്ടറെ കാണിക്കുക കാരണം ഇത് പെട്ടെന്ന് പകരുന്നതായിരിക്കും അതുകൊണ്ടുതന്നെപെട്ടെന്ന് ചികിത്സ നടത്തുക.

Scroll to Top