നമ്മളെ എല്ലാവരെയും ഒരുപാട് പരീക്ഷിക്കുകയും എന്നാൽ എല്ലാ പരീക്ഷണങ്ങളുടെയും ഒടുവിൽ നമുക്ക് വേണ്ട കാര്യങ്ങൾ എല്ലാം അധികമായി നൽകുകയും ചെയ്യുന്ന ഭഗവാനാണ് മഹാദേവൻ. ഭഗവാന്റെ പരീക്ഷണങ്ങൾ ഏറ്റെടുക്കേണ്ടി വന്ന ഒരുപാട് ഭക്തനുണ്ടായിരിക്കും എന്നാൽ എല്ലാ പരീക്ഷണങ്ങൾക്കും ഒടുവിൽ ഭഗവാൻ നമ്മളെ കൂടെ തന്നെ ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട..
ഈ വഴിപാട് നിങ്ങൾക്ക് ശിവക്ഷേത്രത്തിൽ ചെയ്യാവുന്നതാണ്. ഇത് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ വലിയ ഐശ്വര്യം ആയിരിക്കും വരുന്നത് ഇത് നിങ്ങൾക്ക് ശനിയാഴ്ച അല്ലെങ്കിൽ തിങ്കളാഴ്ച വഴിപാട് ചെയ്യാവുന്നതാണ്. നിങ്ങൾക്ക് ഇത് കുടുംബമായി തന്നെ പോയി ചെയ്യുകയാണ് എങ്കിൽ വളരെ ഉത്തമമായിരിക്കും. രാവിലെയും അതുപോലെ തന്നെ സന്ധ്യാസമയത്തും പോകണം എന്നുള്ളതാണ് കാര്യം രണ്ട് നേരം ശിവക്ഷേത്രത്തിൽ പോയി തൊഴേണ്ടത് തന്നെയാണ്.
രാവിലെ ശിവക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യേണ്ടത് ശിവനെ ജലധാര നേരുക. ഇതാണ് ആദ്യമായി ചെയ്യേണ്ട കാര്യം രാവിലെ തൊഴുത് ക്ഷേത്രത്തിൽ പോകുന്ന സമയത്ത് അതുപോലെ തന്നെ രുദ്ര താരാ പുഷ്പാഞ്ജലി കഴിപ്പിക്കുക. കുടുംബത്തിന് വേണ്ടിയാണെങ്കിൽ ഗൃഹനാഥന്റെയും ഗൃഹനാഥയുടെയോ പേരിൽ ചെയ്താൽ മതി. വൈകുന്നേരം പോകുന്ന സമയങ്ങളിൽ കൂവള മാലയോ അല്ലെങ്കിൽ.
അഭിഷേകം കഴിഞ്ഞ് ചാർത്തുവാൻ പൂമാലയോ കൊണ്ടുപോവുക ഭഗവാന് സമർപ്പിക്കുക. അത് ഭഗവാന് ചാർത്തി പ്രാർത്ഥിക്കുന്നതും കണ്ട് ദീപാരാധന കഴിഞ്ഞ് വേണം വീട്ടിലേക്ക് വരേണ്ടത് ഇത്രയും നിങ്ങൾ ചെയ്താൽ മാത്രം മതി അതിന്റെ പുണ്യം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും ഒരുപാട് ആഗ്രഹങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അതെല്ലാം തന്നെ നടന്നു കിട്ടുന്നതും ആയിരിക്കും.