ആന്റിഗൻ കോറൽ വൈൻ വൈറ്റ് എന്നുള്ള സസ്യത്തിന്റെ പേര് ഒട്ടുമിക്ക ആളുകളൊക്കെ കേട്ടിട്ടില്ലെങ്കിലും ഈ ചെടിയെ കണ്ടാൽ ചിലപ്പോൾ തിരിച്ചറിയുന്നതായിരിക്കും ഇതിന്റെ പിങ്ക് കളർ ഉണ്ട് വൈറ്റ് കളർ ഉണ്ട് . പിങ്ക് കളർ ആയിരിക്കും ആളുകൾ കൂടുതൽ കണ്ടിട്ടുണ്ടാവുക ഇവിടെ പറയുന്നത് വെള്ള കളറിനെ കുറിച്ചാണ്. ഈ ചെടിയെ നമ്മൾക്ക് എവിടെ വേണമെങ്കിലും വളർത്താവുന്നതാണ്.
ഒരു സസ്യത്തിന്റെ മുകളിലോ അല്ലെങ്കിൽ വേലിയുടെ മുകളിലോ അല്ലെങ്കിൽ മറ്റു മതിലുകളുടെ മുകളിലോ ഇതിനെ വളർത്താവുന്നതാണ്. ഇത് പടർന്നു പിടിക്കുന്ന ഒരു സസ്യമാണ്. ഇതിനെ യാതൊരു പരിചരണവും കൊടുക്കേണ്ട ആവശ്യം വരുന്നില്ല. അല്ലാതെ തന്നെ വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന ഒന്നാണ്. പക്ഷേ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്താണ് ഇത് വളരുന്നതെങ്കിൽ ഇത് ചീഞ്ഞുപോകും.
ഇതിന്റെ പൂക്കൾ കാണാൻ വളരെ മനോഹരമാണ്. ഈ ചെടിയെ പ്രധാനമായും തേനീച്ച ചെടി എന്നാണ് പറയാറുള്ളത്. ഈ ചെടി എവിടെയുണ്ടോ അവിടെ നിറച്ച് തേനീച്ചകൾ ആയിരിക്കും. തേനീച്ച കൃഷി ചെയ്യുന്നവർ ഈ ചെടി വളർത്താറുണ്ട്. തേനീച്ചകൾക്ക് ആവശ്യമായിട്ടുള്ള പൂമ്പൊടിയും തേനും ഇതിൽ ധാരാളമായി കാണുന്നു. നമ്മൾക്ക് ഇത് കട്ട് ചെയ്തു കൊണ്ടുപോയി ഹാങ്ങിങ് പോട്ടിലൊക്കെ വളർത്താവുന്നതാണ്.
ചില രാജ്യങ്ങളിൽ ഈച്ചയുടെ പൂക്കൾ സൂപ്പിലിട്ട് കഴിക്കുന്ന ഒരു രീതിയുണ്ട്. ഈ ചെടി യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും മനുഷ്യർക്ക് ഉണ്ടാകുന്നില്ല എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ് എന്നാണ് കേട്ടിട്ടുള്ളത്. പക്ഷേ മലയാളികൾ ഇത് ഭക്ഷിക്കാറില്ല. ഇതിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം ഷുഗർ കൺട്രോൾ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒന്നാണ്. തുടർന്ന് വീഡിയോ കാണുക.