ഈ കളസസ്യത്തിന് ഔഷധഗുണങ്ങൾ ഏറെയാണ്.

മുള്ളൻ ചീരയെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ നമ്മൾക്കിടയിൽ വരാറുണ്ട്. ഈ കള വന്നു കഴിഞ്ഞാൽ കൃഷി മൊത്തമായി നശിക്കും എന്നാണ് ആളുകൾ പറയുന്നത്. എന്നാൽ നമ്മൾക്ക് ഇത് കൃത്യമായി നീക്കം ചെയ്യാൻ പറ്റുന്ന ഒരു കള തന്നെയാണ്. ഇത് കഴിക്കാൻ പാടില്ല എന്നൊക്കെ പ്രചാരണം വരാറുണ്ട് എന്നാൽ മറ്റു രാജ്യങ്ങളിലെ കൃഷിക്കാർ എല്ലാം ഇത് കറിവെച്ച് കഴിക്കുന്ന ഒരു ചീര തന്നെയാണ്.

ഈ ചീരയുടെ പൂവിനെ ധാരാളം തേനീച്ചകളെ ആകർഷിക്കാനുള്ള കഴിവുണ്ട്. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും വളരെ നല്ല ഒരു ഇലയാണ്. ഈ മുള്ളൻ ചീരക്ക് വളരെയധികം രുചിയുള്ള ഒന്നാണ്. ഈ ചെടി നമ്മൾ കരുതുന്നതിനേക്കാളും ഔഷധഗുണമുള്ള ഒന്നാണ്. അമിതവണ്ണം ഉള്ള ആളുകൾ മുള്ളൻചിര കഴിക്കുന്നത് വണ്ണവും കൊളസ്ട്രോളും കുറയ്ക്കാൻ വളരെയധികം സഹായിക്കും.

ഇതിൽ വിറ്റാമിൻ c യും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഒന്നാണ്. രക്തത്തിലെ കൊളസ്ട്രോളിനെ കുറിച്ച് ഹൃദയത്തിന്റെ ആരോഗ്യം കൂട്ടാനും ഇതിന് സാധിക്കുന്നു. മുള്ളൻ ചീരയുടെ വേര് അരച്ച് തേനിൽ ചാലിച്ചു കഴിച്ചാൽ വയറുവേദന അസ്ഥിയുരുക്കം എന്നിങ്ങനെയുള്ള അസുഖങ്ങൾക്ക് വളരെയധികം ആശ്വാസം കിട്ടുന്നതാണ്.

മുള്ളൻചീര തോരൻ ധാരാളം കഴിക്കുന്നത് സ്ത്രീകളിൽ മുലപ്പാൽ വർദ്ധിക്കാൻ സഹായിക്കുന്നു. മുള്ളൻ ചീരയുടെ ഇല കൊണ്ട് സൂപ്പ് ഉണ്ടാക്കി 15 ദിവസം കുടിക്കുകയാണെങ്കിൽ കൊളസ്ട്രോൾ പെട്ടെന്ന് തന്നെ കുറയുന്നതാണ്. ഒരു ചെടിയിൽ ആയിരക്കണക്കിന് വിത്തുകൾ ഉള്ളതിനാൽ എവിടെയെങ്കിലും ഒക്കെ ഒന്ന് വന്നാൽ പിന്നെ ധാരാളമായി പടരുന്നു. കുടലിന്റെ അസുഖങ്ങൾ ത്വക്ക് രോഗങ്ങൾ മലബന്ധത്തിനും ഈ ചെടിയുടെ ഇല വളരെ നല്ലതാണ്.

Scroll to Top