കോവിഡ് വന്നുപോയവരും പ്രമേഹം ഉള്ളവരും ഇതൊന്ന് ശ്രദ്ധിക്കുക ഇല്ലെങ്കിൽ മരണം വരെ സംഭവിക്കാം.

നമ്മൾക്കറിയാം കോവിഡ് വന്നുപോയതിനുശേഷം ഒട്ടുമിക്ക ആളുകളും കോവിഡ് വന്നു എന്ന കാരണത്താൽ വേറെ ചില ചെറിയ അസുഖങ്ങൾ വരുമ്പോൾ തന്നെ മരിക്കുന്നത്. കോവിഡ് വന്നതിനുശേഷം നമ്മുടെ രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുകയും ആ സമയത്ത് ചെറിയൊരു രോഗങ്ങൾ വരികയും നമ്മൾ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതും ആണ് ഇങ്ങനെ മരണത്തിലേക്ക് എത്തിക്കുന്നത്.

ഇന്ന് നമ്മുടെ നാട്ടിൽ യുവാക്കളിലും പ്രായമായവരിലും പെട്ടെന്നുള്ള മരണം കണ്ടു വരുന്നുണ്ട്. പഠനങ്ങൾ സൂചിപ്പിക്കുന്നത് അവരുടെ ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള ബ്ലോക്ക് ആണ് ഇതിന് കാരണമാകുന്നത് എന്നാണ്. ഇത് പ്രധാനമായും കണ്ടുവരുന്നത് പ്രമേഹം ഉള്ളവരിലും കോവിഡ് വന്ന് മാറിയവരിലും ആണ്. ചില പ്രത്യേകത ടെസ്റ്റുകൾ ചെയ്താൽ നമ്മൾക്ക് നമ്മുടെ ആരോഗ്യം എങ്ങനെയുണ്ട് എന്ന് ശ്രദ്ധിക്കാൻ കഴിയുന്നതാണ്.

അതുവഴി ഇതു മുൻകൂട്ടി അറിയുകയും നമ്മൾക്ക് പരിഹാരം കാണാൻ സാധിക്കുകയും ചെയ്യുന്നു. പ്രമേഹമുള്ളവർക്കും കോവിഡ് വന്നു മാറിയവർക്കും വളരെയധികം ക്ഷീണം തോന്നുകയോ അല്ലെങ്കിൽ സാധാരണ ചെയ്തിരുന്ന ഒരു കാര്യം പെട്ടെന്ന് ചെയ്യുമ്പോൾ കിതപ്പ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അവർ പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്.

നമ്മൾക്കറിയാം യുവാക്കളും മധ്യവയസ്കരും പെട്ടെന്ന് മരണപ്പെടുമ്പോൾ അവരുടെ കുടുംബത്തിന് ഉണ്ടാകുന്ന പ്രത്യാഘാതം വളരെ വലുതാണ്. എല്ലാ ആളുകളുടെയും വിചാരം പ്രമേഹത്തിന്റെ ചികിത്സ എന്നു പറയുന്നത് കൂടിനിൽക്കുന്ന പ്രമേഹത്തിന്റെ അളവ് രക്തത്തിൽ നിന്നും കുറച്ച് നോർമലിലേക്ക് കൊണ്ടുവരിക എന്ന് മാത്രമാണ്. അത് പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ഒരു കാര്യമാണെങ്കിലും വളരെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ള കണ്ണുകൾ കിഡ്നികൾ ഞരമ്പുകൾ ഹൃദയം എന്നിവയുടെ ആരോഗ്യം കൂടി നോക്കേണ്ടതുണ്ട്. തുടർന്ന് വീഡിയോ കാണുക.

Scroll to Top