മുടി കൊഴിഞ്ഞു പോയവർ ഇനി പേടിക്കേണ്ട ഈ എണ്ണ ഉപയോഗിച്ചാൽ മതി നല്ലപോലെ മുടി വളരും.

ഒരുപാട് പേർക്ക് അറിയുന്നതായിരിക്കും കരിംജീരകം എണ്ണ ഉപയോഗിക്കുന്നത് പെട്ടെന്ന് തന്നെ മുടി വളരുന്നതിന് കാരണമാകുന്ന ഒന്നാണെന്ന്. ഇത് ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ മാറി ഉള്ളോടുകൂടിയ നല്ല മുടി വരുന്നതിന് കാരണമാകുന്നു. അതുപോലെതന്നെ മുടിക്ക് നല്ല കറുപ്പ് കിട്ടുന്നതിനും, അകാലനര ഉണ്ടാവാതിരിക്കാനും കരിഞ്ചീരകം എണ്ണ ഇതുപോലെ ഉപയോഗിക്കാവുന്നതാണ്.

ഈ എണ്ണ തുടർച്ചയായി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു റിസൾട്ട് കിട്ടുന്നു. സാധാരണ ഏതെങ്കിലും എണ്ണ തലയിൽ തേക്കാൻ ഉണ്ടാക്കുമ്പോൾ നമ്മൾ അടുപ്പിൽ വച്ച് കാച്ചി എടുക്കുകയാണ് ചെയ്യാറ്. എന്നാൽ നമ്മൾക്ക് ഈ കരിംജീരക എണ്ണ കാച്ചി എടുക്കേണ്ട ആവശ്യം വരുന്നില്ല എണ്ണയിലേക്ക് നേരിട്ട് ചേർത്തു കൊടുക്കുകയാണ് ചെയ്യുന്നത്. നമ്മൾക്ക് ഇതുണ്ടാക്കുന്നതിനായി പ്രധാനമായും വേണ്ടത് കരിഞ്ചീരകം ആണ്.

100 അല്ലെങ്കിൽ 150 ഗ്രാം കരിംജീരകം എടുക്കുക. അതിനുശേഷം അത് മിക്സിയിൽ ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ഒരുപാട് പൊടിക്കേണ്ട ആവശ്യമില്ല. അതിനുശേഷം ഉലുവ പൊടിച്ചതാണ് നമ്മൾക്ക് വേണ്ടത്. ഉലുവയുടെ അളവ് കരിഞ്ചീരകം എത്രത്തോളം എടുത്തുവോ അതിന്റെ നേരെ പകുതിയാണ് വേണ്ടത്. ഉലുവയും ഒന്ന് മിക്സിയിലിട്ട് ക്രഷ് ചെയ്ത് എടുത്താൽ മതി നല്ലപോലെ പൊടിക്കണം എന്നില്ല.

അതുപോലെതന്നെ പത്തോ പതിനഞ്ചോ കുരുമുളക് ഒന്ന് പൊടിച്ചെടുക്കുക. കുരുമുളക് ചേർക്കുന്നത് തലയിൽ എണ്ണ തേക്കുമ്പോൾ ജലദോഷം ഉണ്ടാകുന്നവർക്ക് വേണ്ടിയാണ്. കുരുമുളക് ഉപയോഗിക്കുന്നത് വഴിയും ജലദോഷം ഉണ്ടാകാതിരിക്കുന്നു. അതിനു ശേഷം നമ്മൾക്ക് വേണ്ടി വരുന്നത് ശുദ്ധമായ വെളിച്ചെണ്ണയാണ്. കടയിൽ നിന്നും വാങ്ങാതെ നേരിട്ട് വീട്ടിൽ തന്നെ ആട്ടിയത് ഉപയോഗിക്കുകയാണെങ്കിൽ അത്രയും നല്ലതാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top