സ്ത്രീകളിൽ കുടവയർ ഉള്ളവർ ഈ കാര്യം ഒന്ന് ശ്രദ്ധിച്ചതിനുശേഷം ഡയറ്റും വ്യായാമവും ചെയ്യുക. ഈയൊരു കാരണം കൊണ്ടാകും തടി കുറയാത്തത്.

ഡെലിവറിക്ക് ശേഷം കുറേ ഡയറ്റ് ചെയ്തിട്ടും എന്റെ വയറു കുറയുന്നില്ല, ഞാൻ കുട്ടിക്ക് നല്ലപോലെ ഫീഡിംഗ് ചെയ്തിട്ടുണ്ട് എന്നിട്ടും തടി കുറയുന്നില്ല എന്നൊക്കെ പ്രസവം കഴിഞ്ഞ് സ്ത്രീകൾ പലപ്പോഴും പറയുന്നത് കാണാം. ചിലർ പറയും സിസേറിയൻ ചെയ്തതുകൊണ്ടാണോ എനിക്ക് വയർ വന്നത് എന്നൊക്കെ. ഇതിന്റെ പിന്നിൽ വളരെ പ്രധാനപ്പെട്ട ഒരു കാരണം ഉണ്ട് ഒട്ടുമിക്ക ആളുകൾക്കും അത് അറിയില്ല.

അതുമാത്രമല്ല മിക്ക ഡോക്ടർമാരും ഈ കാര്യങ്ങൾ പറഞ്ഞു കൊടുക്കാറില്ല. വയറിൽ ഉള്ള റെക്ടസ് അബ്ഡോമിനീസ് എന്ന മസിൽ വയറിൽ ഉള്ളതാണ്. പ്രസവശേഷം ഈ മസിലിന്റെ രൂപ ഘടനയിൽ വ്യത്യാസം വരുന്നു. അത് നല്ലപോലെ വികസിക്കുന്നു. വയറ്റിൽ കുട്ടി ഉള്ളപ്പോൾ ഇതുപോലെത്തെ വയറിലെ മസിലുകളിലെ ഫൈബറുകൾ വിട്ടു പോവുകയും അത് വളരെയധികം അകലുകയും ചെയ്യുന്നു.

ഡെലിവറിക്ക് ശേഷം ഈ മസിലുകൾ ചേർന്നു വരേണ്ടതാണ്. എന്നാൽ നൂറിൽ 90% സ്ത്രീകൾക്കും ഈ മസിൽ ചേർന്നു വരുന്നില്ല. കാരണം അതിനായിട്ടുള്ള ശരിയായ രീതിയിലുള്ള വ്യായാമം അവർ ചെയ്യാത്തതാണ്. ചില സ്ത്രീകൾ ഡെലിവറിക്ക് ശേഷവും വ്യായാമം ചെയ്തു വരുന്നതിനാൽ പഴയ രൂപത്തിലേക്ക് എത്താൻ കഴിയുന്നു. ഇങ്ങനെ മസിലുകൾ അകന്നു പോയത് നമ്മൾക്ക് വീട്ടിൽ നിന്ന് തന്നെ നോക്കാവുന്നതാണ്.

ഇതിനായി ഒരു യോഗമേറ്റ് ഉപയോഗിച്ച് നിലത്ത് സാദാ കിടക്കുന്നത് പോലെ കിടക്കുക. അതിനുശേഷം മുട്ടുകൾ രണ്ടും അടുപ്പിച്ച് മടക്കുക. അതിനുശേഷം വയറ്റിലെ പൊക്കിൾ ഉള്ള ഭാഗത്ത് കൈ വെക്കണം. മൂന്നു വിരലുകൾ അകത്തോട്ട് കയറുന്ന വിധത്തിൽ വേണം കൈവക്കാൻ. ഇങ്ങനെ അമർത്തുന്ന സമയത്ത് തല ഒന്ന് പൊക്കുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top