ഫാറ്റിലിവർ ഉള്ളവർ ഇത് ശ്രദ്ധിക്കു. മദ്യപിക്കുന്നത് നാലോ അഞ്ചോ പാരസെറ്റമോൾഒരുമിച്ചു കഴിക്കുന്നത് പോലെ ദോഷം.

കരൾ രോഗം ഒരു നിശബ്ദ കൊലയാളിയാണ്. ഈ അടുത്തകാലത്തായി ഒരുപാട് സെലിബ്രിറ്റികളുടെ ജീവൻ കരൾ രോഗം കാരണം നഷ്ടമായിട്ടുണ്ട്. ശരീരത്തിൽ ഫാറ്റ് ലിവർ ഉണ്ട് എന്ന് അറിഞ്ഞിട്ടും അറിയാതെയും ഒരുപാട് പേർ ചികിത്സ തേടുന്നുമുണ്ട് ചികിത്സ തേടാതിരിക്കുന്നുമുണ്ട്. കുറഞ്ഞപക്ഷം നമ്മുടെ ജീവിതശൈലിയിലൂടെ എങ്കിലും ഈ ഫാറ്റി ലിവർ ലിവർ സിറോസിസ് ലേക്ക് പോകാതെ തടഞ്ഞുനിർത്താൻ നമ്മൾക്ക് സാധിക്കും.

അതിനായി നമ്മൾക്ക് ഇതിനു വരുന്ന ലക്ഷണങ്ങൾ എന്താണെന്ന് അറിയണം. ആലക്ഷണങ്ങൾക്ക് വേണ്ടിയുള്ള ടെസ്റ്റുകൾ ചെയ്യുകയും അതിനുശേഷം ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും വേണം. ലിവർ സിറോസിസ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു ലക്ഷണമാണ് വയറിന്റെ ഭാഗത്ത് കൂടുതലായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. കൈകാലുകൾ ശോക്ഷിച്ചു പോവുക, മസിലുകൾ വേസ്റ്റേജ് ആയി പോകുന്നത്.

പുരുഷന്മാരിൽ സ്തന വളർച്ച കൂടുന്നത്, കഴുത്തിന് ചുറ്റും കരിവാളിപ്പ് ഉണ്ടാവുക എന്നിവയൊക്കെയാണ് ലിവർ സിറോസിസ് ഉണ്ടാകുന്നതിന് മുന്നേ കാണിക്കുന്ന ലക്ഷണങ്ങൾ. കൊച്ചുകുട്ടികളിൽ പോലും ഗ്രേഡ് ഫോർ ഫാറ്റി ലിവർ ഇപ്പോഴത്തെ കാലത്ത് കാണിക്കുന്നുണ്ട്. അത് ചെറിയ കുട്ടികൾക്ക് വരെ ഈ കാലത്തെ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങൾ കൊടുക്കുന്നതുകൊണ്ടാണ്.

മദ്യപിക്കുന്നവർക്കാണ് പ്രധാനമായും ഫാറ്റിലിവർ ഉണ്ടാകാനുള്ള സാധ്യത. ലിവർ ഉള്ള ഒരാൾ വീണ്ടും അല്ലെങ്കിൽ ഒരു ചെറിയ ക്ലാസ് മദ്യം കുടിക്കുന്നത് ഒരു നാലോ അഞ്ചോ പാരസെറ്റമോൾ ഒരുമിച്ചു കഴിക്കുന്നതിന് തുല്യമാണ്. ഇത് കരളിന് താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ്. ആണുങ്ങളുടെ ഇടയിൽ ചിലരെങ്കിലും നില്പ്പന അടിക്കുക അല്ലെങ്കിൽ ഒരു ക്ലാസ്സിൽ രണ്ടോ മൂന്നോ ചാർജ് ഒരുമിച്ചു കുടിക്കുക എന്നൊക്കെ പറയുന്ന രീതിയിൽ കണ്ടുപിടിക്കുന്നത് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top