ഷുഗർ കൊളസ്ട്രോൾ എന്നിവ ഉള്ളവർ ഇത് തീർച്ചയായും അറിഞ്ഞിരിക്കുക.

പല ആളുകളും അറ്റാക്ക് വന്നു ബ്ലോക്ക് വന്നു എന്നൊക്കെ പറയുമ്പോൾ ഒട്ടുമിക്ക ആളുകൾക്കും എങ്ങനെയാണ് ബ്ലോക്ക് ഉണ്ടാകുക അല്ലെങ്കിൽ എങ്ങനെയാണ് ബ്ലോക്കിനുള്ള ചികിത്സ ചെയ്യുക എന്ന സംശയം ഉണ്ടായിരിക്കും. രക്തക്കുഴലിലെബ്ലോക്ക് എന്ന് പറയുന്നത് രക്തം എത്തേണ്ട ഭാഗത്ത് എത്താതെ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നത്തെയാണ്. ഇങ്ങനെ രക്തം എത്താതെ വരികയും രക്തം എത്തേണ്ട സ്ഥലത്ത് ഓക്സിജനും മറ്റു പോഷക ഘടകങ്ങളും ലഭിക്കാതെ വരികയും.

അവിടുത്തെ കോശങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇതുപോലെ ഹൃദയത്തിന്റെ മസിലുകൾക്ക് പ്രവർത്തിക്കാനുള്ള രക്തം എവിടെയെങ്കിലും ബ്ലോക്ക് ആകുമ്പോഴാണ് അറ്റാക്ക് ഉണ്ടാകുന്നത്. ബ്ലോക്ക് ഉണ്ടാകുന്നതിന് പ്രധാനമായും അഞ്ച് കാരണങ്ങളാണ് ഉള്ളത്. പ്രഷർ,ഷുഗർ, കൊളസ്ട്രോൾ, സിഗരറ്റ് വലി, വീട്ടിൽ ആർക്കെങ്കിലും ഹൃദയസംബന്ധമായ രോഗങ്ങൾ മുന്നേ ഉണ്ടായിരുന്നത് എന്നിവയാണ് ഈ അഞ്ച് കാരണങ്ങൾ.

ബ്ലോക്ക് എന്ന് പറയുമ്പോൾ ഹൃദയത്തിലേക്ക് മാത്രമല്ല ആവുക തലച്ചോറിലേക്ക് അകം അല്ലെങ്കിൽ കിഡ്നിയിലേക്ക് ആകാം അല്ലെങ്കിൽ മറ്റു അവയവങ്ങളിലേക്ക് ഏതു വേണമെങ്കിലും ആകാം. ഈ 5 കാരണങ്ങളിൽ ഏതെങ്കിലും ഒന്ന് കൂടുതലായിട്ടുള്ളവരിലാണ് ഹൃദയാഘാതം ഉണ്ടാകാൻ സാധ്യത കൂടുതൽ. ഇതിൽ തന്നെ നാല് കാരണങ്ങൾ നമ്മൾക്ക് ചികിത്സിച്ച് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കാവുന്നതാണ്.

പാരമ്പര്യമായിട്ടുണ്ടാകുന്ന ഹൃദയാഘാതം നമ്മൾക്ക് ചിലപ്പോൾ ഒഴിവാക്കാൻ പറ്റാത്ത ആയിരിക്കും. നമ്മൾ ഒന്നും ചെയ്യാത്തപ്പോൾ ഹൃദയം അമിതമായി പ്രവർത്തിക്കുന്നില്ല എന്നാൽ എന്തെങ്കിലും കഠിനമായി ചെയ്യുക അല്ലെങ്കിൽ ഹൃദയത്തിന് മാനസികമായോ ഫിസിക്കൽ ആയോ കൂടുതൽ കഠിനധ്വാനം കൊടുക്കുമ്പോൾ മുന്ന് പറഞ്ഞ ഏതെങ്കിലും കാരണത്താൽ കൂടുതൽ രക്തം എത്താതെ വരുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top