തൊണ്ടവേദന കഫക്കെട്ട് ഒരു മണിക്കൂർ കൊണ്ട് ഇല്ലാതാക്കാൻ കുടിക്കൂ ഈ കിടിലൻ ചായ.

ഇപ്പോഴത്തെ കാലാവസ്ഥ മാറ്റം കൊണ്ട് പലരും അനുഭവിക്കുന്ന പ്രശ്നമാണ് കഠിനമായിട്ടുള്ള കഫക്കെട്ട് തൊണ്ടവേദന ജലദോഷം എന്നിവ. അലർജി കാരണം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് ഒരു കിടിലൻ പരിഹാരമാണ് പറയാൻ പോകുന്നത് നിങ്ങൾ ഇതുപോലെ ഒരു ചായ ഉണ്ടാക്കി കുടിക്കുക എല്ലാവിധ പ്രശ്നങ്ങളും ഉടനെ തന്നെ തീരുന്നതായിരിക്കും. ഇത് ഏത് പ്രായത്തിലുള്ളവർക്കും കൊടുക്കാവുന്നതാണ് അതുപോലെ നല്ല ഉപകാരപ്രദവുമാണ്.

എങ്ങനെയാണ് ഈ ഔഷധചായ ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നതിന് മൂന്ന് സാധനങ്ങളാണ് ആവശ്യമായിട്ടുള്ളത് ഒരു ചെറുനാരങ്ങ ഇഞ്ചി കുരുമുളകുപൊടി. ആദ്യം തന്നെ ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എടുക്കുക വെള്ളം ചൂടായി വരുന്ന സമയത്ത് അതിലേക്ക് നാരങ്ങ ഇട്ടുകൊടുക്കുക ശേഷം നല്ലതുപോലെ തിളപ്പിക്കുക നന്നായി തിളച്ചു വരുമ്പോൾ.

ഇഞ്ചി മീഡിയം രൂപത്തിൽ എടുത്തത് ചതച്ച് ചേർത്തു കൊടുക്കുക ശേഷം അതും നന്നായി തിളപ്പിക്കുക ചൂടായി വരുന്ന സമയത്ത് ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക വീണ്ടും നല്ലതുപോലെ തിളപ്പിക്കുക. തുടർന്ന് ആവശ്യത്തിന് അനുസരിച്ച് ചായപ്പൊടി ഇട്ടുകൊടുക്കുക വീണ്ടും തിളപ്പിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.

അരിച്ച് പകർത്തി വയ്ക്കേണ്ടതാണ് ചെറുതായി ചൂടാറി കഴിയുമ്പോൾ വേണമെങ്കിൽ നിങ്ങൾക്ക് ചെറിയ തേൻ ചേർത്ത് കഴിക്കാവുന്നതാണ്. ഇല്ലെങ്കിൽ അതുപോലെ തന്നെ കുടിക്കാവുന്നതാണ് ഇത് ദിവസത്തിൽ ഒരു രണ്ട് പ്രാവശ്യം നിങ്ങൾക്ക് കുടിക്കാവുന്നതാണ് നല്ല ആശ്വാസം തന്നെ കിട്ടും തൊണ്ടവേദനയും കഫക്കെട്ടും ഉടനെ തന്നെ മാറി പോകുന്നതായിരിക്കും.

Scroll to Top