കേരളത്തിൽ പണ്ടുകാലത്ത് കൂടുതലായി കണ്ടിരുന്നതും ഇപ്പോൾ അപൂർവമായി കണ്ടിരുന്ന മുള്ളൻചക്ക അല്ലെങ്കിൽ മുള്ളാത്ത ഇപ്പോൾ വീണ്ടും കൂടി കൊണ്ടു വരുന്നുണ്ട്. കായകളിലും ഇലകളിലും എല്ലാം അടങ്ങിയിട്ടുള്ള അസറ്റോ ജെനിസ് എന്ന ഘടകം അർബുദത്തെ നിയന്ത്രിക്കുന്നതിനുള്ള കണ്ടുപിടുത്തമാണ് മുള്ളൻ ചക്കയെ പ്രശസ്തമാക്കിയത്. ഉഷ്ണ മേഖല പ്രദേശത്ത് വളരുന്ന ഒരു നിത്യഹരിത സസ്യമാണ് മുള്ളാത്ത.
മുള്ളൻചക്ക, ലക്ഷ്മണ പഴം, മുള്ളാത്തി, ബ്ലാത്ത എന്നിങ്ങനെ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സീതപ്പഴം പോലത്തെ പഴമാണ് മുള്ളാത്ത. മുള്ളാത്ത എന്നുള്ള പേര് പോലെ തന്നെ ഇതിന്റെ തൊലിയിൽ മുള്ളു പോലെയാണ്. അതുകൊണ്ടായിരിക്കും ഇതിനെ മുള്ളാത്ത എന്ന പേര് വരെ വരാൻ കാരണം എന്ന് കരുതപ്പെടുന്നു. മധുരവും പുളിയും കൂടി കലർന്ന ഈ പഴത്തിൽ ധാരാളം പോഷക ഗുണങ്ങളും നാരുകളും അടങ്ങിയിരിക്കുന്നു.
അർബുദരോഗികൾ ഇതിന്റെ പഴം ഉപയോഗിക്കുന്നതോടൊപ്പം ഇതിന്റെ ഇല ഉപയോഗിചുള്ളാ കഷായവും വ്യാപകമായി ഉപയോഗിച്ച്വരുന്നു. വേനൽക്കാലമാണ് മുള്ളൻ ചക്കയുടെ പ്രധാന പഴക്കാലം. ചെറിയ ശാഖകളിൽ ഉണ്ടാകുന്ന കായകൾ വലുതും പുറത്ത് മുള്ളും ഉള്ളതായിരിക്കും. ഭാഗമാകുമ്പോൾ ഇവ മഞ്ഞനിറമാക്കും. കൈതച്ചക്കയുടെ രുചിയുമായി ഏകദേശം സാമ്യമുള്ളതാണ് ഇതിന്റെ കാമ്പിന്.
അനോന മുരിക്കറ്റ എന്ന ശാസ്ത്ര നാമം ഉള്ള ഇതിന്റെ ഇംഗ്ലീഷ് പേര് സോർസോപ്പ് എന്നാണ്. സാധാരണയായി ഇത് അഞ്ച് മീറ്റർ വരെ പൊക്കത്തിൽ വളരുന്നു. തടിയുടെ പുറംതൊലിക്ക് കറുപ്പുകലർന്ന നിറമായിരിക്കും. പുറംഭാഗം മിനുത്തതും ആഗ്ര ഭാഗം കൂർത്തതുമായ കടും പച്ചനിറത്തിലുള്ളതാണ് ഇതിന്റെ ഇലകൾ. സുഗന്ധം ഉള്ളതും വലുപ്പമുള്ളതുമായ പൂക്കളാണ് ഇതിനു ഉണ്ടാകാറുള്ളത്. പൂക്കൾക്ക് നാലോ അഞ്ചോ ഇതളുകൾ വരെ ഉണ്ടാകാറുണ്ട്. തുടർന്ന് വീഡിയോ കാണുക.