ഭക്ഷണത്തിലെ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി മുഖത്തിന്റെ പ്രായം കൂടുന്നത് തടയാൻ.

ഇപ്പോൾ പല ആളുകളും പറയുന്നതാണ് പ്രായമാകുന്നതിന് മുന്നേ തന്നെ പ്രായമായ പോലെ മുഖം തോന്നുന്നത്. മുഖത്ത് ചുളിവുകളും, പാടുകളും, നിറവ്യത്യാസങ്ങളും കുരുക്കളം വരുന്നത് എല്ലാ ആളുകളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഇങ്ങനെ വരുമ്പോൾ കൂടുതൽ ആളുകളും ചെയ്യുന്നത് വളരെ വില കൂടിയ ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങി ഉപയോഗിക്കുന്നതാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നമ്മൾക്ക് അധികം ചെലവൊന്നും വരാതെ വീട്ടിൽ തന്നെ ചില റെമഡികൾ ഉണ്ടാക്കാവുന്നതാണ്.

ചെറുപ്പക്കാരിൽ മുഖത്തിന്റെ സൗന്ദര്യത്തിനും തിളക്കത്തിനും കാരണം പുതിയ കോശങ്ങൾ പെട്ടെന്ന് പെട്ടെന്ന് ഉണ്ടാവുകയും നശിച്ചു പോവുകയും ചെയ്യുന്നതുകൊണ്ടാണ്. എന്നാൽ പ്രായമായവരിൽ ഇങ്ങനെ കോശങ്ങൾ ഉണ്ടാകുന്നത് സമയം എടുത്താണ്. പഴയ കോശങ്ങൾ പോകാൻ സമയമെടുക്കുന്നത് കൊണ്ടും മുഖത്ത് ചൂളിവുകൾ വരുകയാണ് ചെയ്യുക. ഇങ്ങനെ കോശങ്ങളുടെ വിഭജനം വേഗത കുറഞ്ഞതിനാൽ ചത്ത കോശങ്ങൾ അവിടെ തന്നെ നിൽക്കാൻ സാധ്യത കൂടുന്നു.

നമ്മുടെ തൊലിക്കു മൂന്ന് ലയറുകൾ ആണുള്ളത്. ഏറ്റവും പുറത്ത് കാണപ്പെടുന്നത് എപിടെര്മിസ് എന്നറിയപ്പെടുന്നു. അതിനു താഴെയായി ഡെർമീസ് എന്ന ലയർ കാണപ്പെടുന്നു. ഈ ലയറിന്റെ അതായത് രണ്ടാമത്തെ ലയറിന്റെ ഇലാസ്റ്റ്സിറ്റി പോകുന്നതും മുഖത്തെ ചുളിവുകൾ ഉണ്ടാക്കാൻ കാരണമാകുന്നു. ഈ ലയറിന്റെ ഇലാസ്റ്റ്സിറ്റി പോകുന്നത് നമ്മുടെ ജീവിതശൈലിയിലുള്ള പ്രശ്നങ്ങൾ കൊണ്ടാണ്.

ശരിയായ രീതിയിൽ വ്യായാമം ഇല്ലാത്തത്, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് എന്നിവയൊക്കെയാണ് അതിന് കാരണമാകുന്നത്. രണ്ടാമത്തെ ലയറിന്റെ താഴെ ഒരു ഫാറ്റിന്റെ ലയർ കൂടി കാണപ്പെടുന്നു. അത് ഹെൽത്തി ഫാറ്റ് ആണെങ്കിൽ മാത്രമേ മുഖത്തിന്റെ ഷേപ്പ് ശരിയായ രീതിയിൽ നിർത്താൻ സാധിക്കുകയുള്ളൂ. അത് അൺഹെൽത്തി ഫാറ്റ് ആണെങ്കിൽ മുഖം തടിച്ച പോലെ നിൽക്കാനും മുഖത്തിന്റെ ആ ഭംഗി പോകാനും കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top