ശരീര വേദനകൾ എല്ലാം ആളുകൾക്ക് ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രശ്നമാണ് പ്രധാനമായിട്ടും പ്രായമായവർക്കാണ് ശാരീരികമായിട്ടുള്ള വേദനകൾ അനുഭവപ്പെടാറുള്ളത് എന്നാൽ ഇന്നത്തെ ജീവിത സാഹചര്യമനുസരിച്ച് പലരുടെയും ജോലിയുടെ ഭാഗമായിട്ട് ശാരീരികമായിട്ടുള്ള വേദനകൾ ചെറിയ പ്രായത്തിൽ തന്നെ അനുഭവിക്കുന്നവർ ഉണ്ടായിരിക്കും. അവർക്കെല്ലാം വേണ്ടി വളരെ ഫലപ്രദമായിട്ടുള്ള ഒരു വ്യായാമമാണ് പറയാൻ പോകുന്നത്.
ഇത് നിങ്ങൾ ദിവസവും ചെയ്യുകയാണ് എങ്കിൽ നല്ല ആശ്വാസം ലഭിക്കുന്നതായിരിക്കും രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന ശാരീരിക വേദനകൾ എല്ലാം തന്നെ ഇതോടെ പോകുന്നതും ആയിരിക്കും. ആദ്യം മലർന്ന് കിടക്കുക. ആദ്യം ചെയ്യേണ്ടത് കഴുത്തിനാണ് തലയണ തലയുടെ പുറകിൽ വച്ചതിനുശേഷം കഴുത്ത് അടിയിലേക്ക് മുകളിലേക്ക് അടിയിലേക്ക് മുകളിലേക്ക് ആയി ചെയ്യുക ഇതൊരു 10 പ്രാവശ്യം ചെയ്യുക.
അടുത്തത് ഷോൾഡറിന് ചെയ്യേണ്ടതാണ് ഷോൾഡർ തലയിണയിലേക്ക് അമർത്തി അതുപോലെ ഉയർത്തി വീണ്ടും അമർത്തി ചെയ്യുക. അടുത്തത് മുട്ട രണ്ടും മടക്കി ഒരു കാല് മറ്റൊരു കാലിന് മുകളിലായി കയറ്റി വയ്ക്കുക കയ്യിൽ രണ്ടും തലയുടെ പുറകിലായി കെട്ടിവയ്ക്കുക ശേഷം ചെറുതായി ചെരിഞ്ഞ് കൊടുക്കുക. അപ്പോൾ കയ്യിന്റെ ബാക്കിലും ഹിപ്പിന്റെ ഭാഗത്തും വലിവ് ഫീൽ ചെയ്യുന്നതായിരിക്കും. അത് 10 സെക്കൻഡ് ഹോൾഡ് ചെയ്തതിനുശേഷം വീണ്ടും അതുപോലെ ആവർത്തിക്കുക.
നാലാമത്തെ എക്സസൈസ് കാല് മടക്കി നെഞ്ചിന്റെ ഭാഗത്തേക്ക് കൊണ്ടുവരുക കൈകൊണ്ട് അമർത്തി പിടിക്കുക. അത് 10 സെക്കൻഡ് ഹോൾഡ് ചെയ്യുക പിന്നെ അടുത്ത കാൽ ചെയ്യുക. അത് ഒരു പത്ത് പ്രാവശ്യം ചെയ്യുക അടുത്ത എക്സസൈസ് ഒരു കാല് പൊക്കിയതിനുശേഷം കാലിന്റെ പാദം വളച്ച് കൊടുക്കുക. സ്വയം ചെയ്യുക. 10 സെക്കൻഡ് ഹോൾഡ് ചെയ്യുക തുടർന്ന് അടുത്ത കാലും അതുപോലെ തന്നെ ചെയ്യുക അതൊരു പത്തു പ്രാവശ്യം ആവർത്തിക്കുക. ഈ പറഞ്ഞ എക്സൈസുകൾ എല്ലാം ദിവസവും ചെയ്യുകയാണെങ്കിൽ ശാരീരിക വേദനകൾ എല്ലാം ഉടനെ പോകുന്നതായിരിക്കും.