താരനും തലയിലെ ചൊറിച്ചിലും മാറാൻ വീട്ടിൽ നിന്നും തന്നെ ഇതാ ഒരൊറ്റമൂലി.

ഇന്ന് എല്ലാ ആളുകൾക്കും പുരുഷ സ്ത്രീഭേദമന്യേ ഉണ്ടാകുന്ന അസുഖമാണ് താരൻ. ചില ആളുകൾക്ക് താരം വല്ലാതെ കൂടി പോവുകയും ചൊറിച്ചിലും വളരെ അധികം ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്. അപ്പോൾ ഇങ്ങനെയുള്ളവർ പല മാർഗങ്ങളും സ്വീകരിക്കും. അതിനായി കെമിക്കൽ ട്രീറ്റ്മെന്റുകളും പല ഉൽപ്പന്നങ്ങളും ഉപയോഗിച്ച് നോക്കും. ഇങ്ങനെ ഉപയോഗിച്ചിട്ടും അവർക്ക് ചിലപ്പോൾ പരിഹാരം കിട്ടണമെന്നില്ല.

നമ്മൾക്ക് വീട്ടിൽ തന്നെ സൈഡ് എഫ്ഫക്ട് ക്യാഷ് ഇല്ലാതെ തന്നെ താരൻ മാറുന്നതിന് മരുന്ന് തയ്യാറാക്കാവുന്നതാണ്. ഇതിനുവേണ്ടി നമുക്ക് ആദ്യം വേണ്ടി വരുന്നത് മുരിങ്ങയുടെ ഇലയാണ്. മുരിങ്ങയില നമ്മുടെ ഹെൽത്തിന് വളരെ നല്ലതാണ് അതുപോലെതന്നെ സ്കിന്നിനും മുടിക്കും നല്ലതാണ്. മുരിങ്ങയുടെ തളിരില വേണം നമ്മൾ നോക്കി പൊട്ടിക്കാൻ ആയിട്ട്.

മരുന്നുണ്ടാക്കുന്നതിനായി മുരിങ്ങയുട ഇലകൾ തണ്ടു കളഞ്ഞു കുറച്ചധികം എടുത്ത് അതിലേക്ക് ഒരു ബൗൾ കഞ്ഞിവെള്ളം ചേർക്കുക. അതിനുശേഷം ഇവ രണ്ടും മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. അരച്ചെടുത്തതിനു ശേഷം നന്നായി അരിക്കുക. ഇത് വളരെ കട്ടി കുറഞ്ഞ ഒരു വെള്ളം പോലെ ഇരിക്കുന്ന പദാർത്ഥം ആയിരിക്കും നമുക്ക് ലഭിക്കുക.

ഇങ്ങനെ അരിച്ചുവെച്ച ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിക്കുക. പിന്നെ നമ്മൾക്ക് ഇതിലേക്ക് വേണ്ടത് വെളിച്ചെണ്ണ ആണ്. ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതുരണ്ടും ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ഇടക്കിട നമ്മൾ നമ്മുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് താരൻ മാറാൻ വളരെ പ്രയോജനങ്ങൾ പ്രയോജനകരമായിട്ടുള്ള ഒന്നാണ്. നമ്മൾക്ക് ഇത് എപ്പോഴും ഉപയോഗിക്കേണ്ടി ആവശ്യം വരുന്നില്ല മാസത്തിൽ ഒരുവട്ടം ഇട്ടാൽ മതി. തുടർന്ന് വീഡിയോ കാണുക.

Scroll to Top