മകരമാസത്തിലെ വളരെ വിശേഷപ്പെട്ട ദിവസമാണ് വന്നിരിക്കുന്നത് സങ്കട ഹര ചതുർത്തി ഇത് പേരുപോലെതന്നെ നിങ്ങളുടെ സങ്കടങ്ങളെല്ലാം ഇല്ലാതാക്കുന്ന ഗണപതി ഭഗവാന്റെ പൂർണ അനുഗ്രഹം ലഭിക്കുന്ന ഒരു ദിവസം കൂടിയാണ് ഭഗവാൻ നമ്മുടെ വീട്ടിലേക്ക് പടികയറി വരുന്ന ദിവസമാണ്. നമുക്ക് എന്ത് വിഷമങ്ങളും ദുഃഖങ്ങളും ഉണ്ടെങ്കിൽ ഗണപതി ഭഗവാനോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ അതിൽ നിന്നും പൂർണ്ണ ശാന്തി ലഭിക്കുന്നത് ആയിരിക്കും.
ഇന്നത്തെ ദിവസം വീട്ടിൽ പ്രാർത്ഥിക്കേണ്ടതിന് ചില ചിട്ടകൾ ഉണ്ട് ആദ്യമായി മനസ്സിലാക്കുക കൃത്യമായ വ്രതം എടുക്കേണ്ടതാണ് രണ്ടാമത്തേത് വ്രതം എടുക്കാൻ പറ്റാത്തവർ അമ്പലത്തിൽ പോയി വഴിപാടുകൾ ചെയ്ത പ്രവർത്തിക്കാവുന്നതാണ് മൂന്നാമത്തേത് വീട്ടിൽ തന്നെ വിളക്ക് വെച്ച് വീട്ടിൽ വച്ച് തന്നെ പ്രാർത്ഥിക്കാൻ പറ്റുന്നത് ഈ മൂന്ന് രീതിയാണെങ്കിലും വളരെ ശ്രേഷ്ഠമാണ്. എടുക്കുന്നവർ ആണെങ്കിൽ ഓം ഗണപതേ നമ എന്ന എപ്പോഴും ഒരു വിട്ടുകൊണ്ടിരിക്കണം.
ശേഷം ആ വ്രതം അവസാനിപ്പിക്കുവാൻ പിറ്റേദിവസം നിങ്ങൾക്ക് ക്ഷേത്രത്തിൽ പോയി അവസാനിപ്പിക്കാവുന്നതാണ്. അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നവർ ആണെങ്കിൽ 12 പ്രാവശ്യം ഏത്തം ഇടേണ്ടതാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങളുടെ പേരിലും നാളികേരം ഉടച്ച് പ്രാർത്ഥിക്കുക. അതുപോലെ കറുകമാല സമർപ്പിക്കുകയും വേണം അത് നിങ്ങൾക്ക് എല്ലാ രീതിയിലുള്ള ഐശ്വര്യങ്ങളും കൊണ്ടുവരുന്നതായിരിക്കും.
ജീവിതത്തിലെ ഏതെങ്കിലും നിർണായകമായിട്ടുള്ള കാര്യങ്ങൾ നടന്നു കിട്ടണം എന്നുണ്ടെങ്കിൽ കറുക മുക്കുറ്റി മാല ഭഗവാനെ സമർപ്പിക്കുക. നിങ്ങളുടെ ആഗ്രഹസാഫല്യത്തിന് സാധിക്കുന്നതായിരിക്കും. വീട്ടിലിരുന്നുകൊണ്ട് പ്രാർത്ഥിക്കുന്നവർ ആണെങ്കിൽ ഭഗവാന്റെ ചിത്രം എടുക്കുക അതിനു മുൻപിൽ നിലവിളക്ക് കത്തിച്ച പ്രാർത്ഥിക്കാം ഭഗവാനെ മുല്ലപ്പൂവിന്റെമാല ചാർത്തുകയും ചെയ്യാം. സുഗന്ധമുള്ള പുഷ്പങ്ങൾ ഭഗവാന്റെ മുൻപിലോ അല്ലെങ്കിൽ അടുത്ത വെക്കേണ്ടത് വളരെ അത്യാവശ്യമാണ് ഇതെല്ലാം ഭഗവാന്റെ ഐശ്വര്യം നിങ്ങൾക്ക് ലഭിക്കുവാൻ ഇടയാക്കും