യൂറിക്കാസിഡ് ശരീരത്തിൽ നിന്നും പുറന്തള്ളാൻ ഇത് ഒരല്പം വെള്ളത്തിൽ ഇട്ട് കഴിച്ചാൽ മതി.

ഇന്നത്തെ കാലത്ത് യൂറിക്കാസിഡ് വർദ്ധനവ് കൊണ്ട് ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന അമിനോ ആസിഡാണ് പ്യൂറിൻ എന്ന് പറയുന്നത് ഇതിന് രാസപ്രവർത്തനം ഉണ്ടായി ഏറ്റവും അവസാനം അതിന്റെ പ്രോഡക്റ്റാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്. ഇത് രക്തത്തിൽ കലരുകയും പിന്നീട് വൃക്ക വഴി മൂത്രത്തിലൂടെ പുറന്തള്ളുകയും ആണ് ചെയ്യാറുള്ളത്.

എന്നാൽ കിഡ്നിക്ക് എന്തെങ്കിലും തകരാറുകൾ ഉള്ള സമയത്ത് കൃത്യമായി പുറത്തിറങ്ങാൻ കഴിയാതെ വരുമ്പോഴാണ് നമ്മുടെ രക്തത്തിൽ യൂറിക്കാസിഡ് അളവ് കൂടി വരുന്നത്. ഇത് കൂടുമ്പോൾ പിന്നീട് കല്ലുകൾ ആയി ഫോം ആവുകയും സന്ധികളുടെ ഇടയിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു പിന്നീട് അവിടെ വീക്കം വേദന എന്നിവ ഉണ്ടാക്കുന്നു. കിഡ്നിയിലാണ് അടിഞ്ഞുകൂടുന്നത് എങ്കിൽ കിഡ്നി സ്റ്റോണിന് കാരണമാകുന്നു.

ഇത് കാണുന്നത് തുടർച്ചയായി മദ്യം കഴിക്കുന്നവർ അമിതവണ്ണം ഉള്ളവർ പ്യൂരിന്റെ ലെവൽ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവർ അതുപോലെ ചില മരുന്നുകൾ കഴിക്കുന്നവർ. ഇത് കൂടുമ്പോൾ സന്ധികളിൽ വീക്കം കണ്ട് വരാറുണ്ട് ചെറിയ നിറവ്യത്യാസം ചുവപ്പ് നിറം കാണാറുണ്ട് ചിലർക്ക് വിങ്ങി ഇരിക്കുന്ന ഭാഗത്ത് തൊട്ടുനോക്കുമ്പോൾ ചൂടുള്ളത് പോലെ അനുഭവപ്പെടും അതുപോലെ കിഡ്നിയിൽ ആണെങ്കിൽ മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്.

മൂത്രമൊഴിക്കുന്ന സമയത്ത് അതിനുശേഷം വേദന ഉണ്ടാകും ഇതെല്ലാം യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. നമ്മുടെ ഭക്ഷണ രീതിയിൽ നിന്നും റെഡ് മേറ്റ് പൂർണമായി ഒഴിവാക്കുക, സി ഫുഡുകൾ സെൽഫിഷുകൾ കഴിക്കുന്നത് ഒഴിവാക്കുക, ബേക്കറിയിൽ നിന്നും കിട്ടുന്ന മധുര പലഹാരങ്ങളും മറ്റെല്ലാ പലഹാരങ്ങളും ഒഴിവാക്കുക, ഇനി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഹോം റെമഡി പച്ച പപ്പായ എടുക്കുക അത് പച്ചയ്ക്ക് കടിച്ചു തിന്നാനോ അല്ലെങ്കിൽ ചെറിയ കഷണങ്ങളാക്കി വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് ആ വെള്ളം കുടിക്കുകയോ ചെയ്യുന്നത് യൂറിക്കാസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

Scroll to Top