നമ്മളെല്ലാവരും ആഗ്രഹിക്കുന്നതാണ് നമ്മുടെ സൗന്ദര്യം ഒന്നു വർധിപ്പിക്കണം തടിയൊക്കെ ഒന്ന് കുറയ്ക്കണം, ആരോഗ്യം ഒന്ന് കൂട്ടണം എന്നൊക്കെ. ഇതിനൊക്കെ സഹായകമായിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് ഉലുവ. ഒരേസമയം ഭക്ഷ്യവസ്തു ആയിട്ടും ഔഷധമായിട്ടും ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഉലുവ. ഉലുവ ചെടിയിൽ നിന്നുമാണ് ഉലുവ എടുക്കുന്നത്. ഉലുവ പ്രധാനമായും ഉപയോഗിക്കുന്നത് ഭക്ഷണത്തിലൂടെ തന്നെയാണ്.
വയറിനു വരുന്ന പ്രശ്നങ്ങളെ നേരിടാനാണ് ഉലുവ പ്രധാനമായി ഉപയോഗിക്കുന്നത്. വയറിന് വരുന്ന അസുഖങ്ങളായ പുണ്ണ്, ഗ്യാസ് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിങ്ങനെ പല അസുഖങ്ങൾക്കും ഉലുവ ഉപയോഗിക്കുന്നു. ഉലുവ വറുത്തിട്ട് പൊടിച്ചു ഉപയോഗിക്കുകയും ചെയ്യാം അല്ലെങ്കിൽ കറികളിലൂടെ ഉപയോഗിക്കുകയും ചെയ്യും. അമിതമായ നെഞ്ചരിച്ചിലും ദഹന പ്രശ്നങ്ങൾ ഉള്ളവർക്ക് തീർച്ചയായും വളരെ നല്ലൊരുഭക്ഷണമാണ് ഉലുവ.
മോരിന്റെ കൂടെ കൂട്ടിയും ഉലുവ കഴിക്കാവുന്നതാണ്. ഉലുവയിൽ ഒരുപാട് ഫോളിക് ആസിഡുകൾ, അയൺ, ഫൈബർ പിന്നെ ഒരുപാട് ധാതുക്കളും അടങ്ങിയിരിക്കുന്നു. വൈറ്റമിൻസുകൾ ധാരാളമായി കാണപ്പെടുന്നതിനാൽ മലബന്ധം മാറുന്നതിനും ഇത് സഹായിക്കുന്നു. ജീവിതശൈലി രോഗങ്ങളിൽ നിന്നും, മെന്റൽ സ്ട്രെസ്സിൽ നിന്നും ഒരു പരിധിവരെ സംരക്ഷിക്കാൻ ഉലുവയ്ക്ക് കഴിയുന്നു.
നമ്മുടെ ശരീരത്തിലെ ഗ്രന്ഥികളായ പാൻക്രിയാസ് തൈറോയ്ഡ് അതുപോലെ സ്ത്രീകളിൽ ഗർഭാശയങ്ങളിലെ ഗ്രന്ഥികളിലും വളരെയധികം സഹായിക്കാൻ ഉലുവയ്ക്ക് കഴിയുന്നുണ്ട്. തൈറോയ്ഡിന് എന്തെങ്കിലും പ്രശ്നം വരുമ്പോൾ ടി എസ് എച്ചിന്റെ അളവ് കുറയുന്നതൊക്കെ ഉലുവയ്ക്ക് മാറ്റാൻ കഴിയാറുണ്ട്. പാൻക്രിയാസിൽ ഇൻഷുറൻസ് സെൻസിറ്റിവിറ്റിക്കും ഇൻസുലിൻ റെസിസ്റ്റംസിനും ഉലുവ വളരെയധികം സഹായിക്കുന്നു. ഇത് നമ്മളെ ഒരു ഷുഗർ പേഷ്യന്റ് ആക്കാതെ നിലനിർത്താൻ സഹായിക്കുന്നു. നമ്മുടെ രക്തത്തിലെ ഇൻസുലിൻ മെറ്റബോളിസത്തിന് നിയന്ത്രണത്തിൽ ആക്കുകയും അമിതമായ ഷുഗർ വരുന്നത് തടയുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.