കാലിൽ നിങ്ങൾ എപ്പോഴെങ്കിലും ഞരമ്പുകൾ തുടിച്ച് നീല കളറിൽ കിടക്കുന്നത് കണ്ടിട്ടുണ്ടോ അത് വെരിക്കോസ് വെയിൻ ആണ്. കാലിനെ ബാധിക്കുന്ന രോഗമാണ് വെരിക്കോസ് വെയിൻ കാലിലേക്ക് രക്തം കൊണ്ടുപോകുന്നതും അതുപോലെ കാലിൽ നിന്ന് ഹൃദയത്തിലേക്ക് കൊണ്ടുപോകുന്നതുമായി ഞരമ്പുകൾ ഉണ്ട് ഒരുപാട് വാൽവുകൾ ഉണ്ട് വാൽവുകൾ ഡാമേജ് ആകുമ്പോൾ കാലുകളിൽ നിന്ന്.
രക്തം ഹൃദയത്തിലേക്ക് കടക്കാതെ തടഞ്ഞു നിൽക്കുകയും അതിന്റെ പ്രഷർ കാരണം വീർത്തു വരികയും ചെയ്യും. ഇതുകൊണ്ട് പല ആളുകൾക്ക് പല പ്രശ്നങ്ങളാണ് ഉണ്ടാകാറുള്ളത് ചിലർക്ക് അസഹ്യമായ കാലുവേദന ആയിരിക്കാം രാവിലെ പ്രത്യേകിച്ച് കുഴപ്പമുണ്ടാവില്ല എന്നാൽ പതിയെ ജോലികൾ ചെയ്തു തുടങ്ങുമ്പോൾ വേദന അനുഭവപ്പെടും. കിടക്കുന്ന സമയത്ത് ആയിരിക്കും വളരെ ശക്തമായ വേദന അനുഭവപ്പെടാറുള്ളത്.
ചിലർക്ക് വേദന ഉണ്ടാകില്ല ഞരമ്പ് തടിച്ച് നിൽക്കുന്ന അവസ്ഥ മാത്രമേ ഉണ്ടാവുകയുള്ളൂ. ചിലർക്ക് ഈ ഞരമ്പുകൾ പൊട്ടി ബ്ലീഡിങ് ആയിട്ടും കണ്ടു വരാറുണ്ട്. ചില ആളുകൾക്ക് അസഹ്യമായ ചൊറിച്ചിലും ഉണ്ടായിരിക്കുന്നതാണ്. ഇത് ചികിത്സിച്ചില്ല എങ്കിൽ ഈ പറഞ്ഞ ലക്ഷണങ്ങളെല്ലാം കൂടുകയും ചെയ്യും. നിന്നുകൊണ്ട് ജോലിചെയ്യുന്ന ആളുകളിലാണ് വെരിക്കോസ് വെയിൻ പ്രധാനമായിട്ടും കാണാറുള്ളത് ഇതിനൊരു പരിഹാരം ആയിട്ട്.
ആദ്യ തുടക്ക സമയങ്ങളിൽ ആണെങ്കിൽ കഴിവതും ഇരിക്കുവാനും റസ്റ്റ് എടുക്കുവാനും ശ്രദ്ധിക്കുക കിടന്നുറങ്ങുമ്പോൾ തലയിണ കാലിന്റെ അടിയിൽ വച്ച് കിടന്നുറങ്ങുക എക്സസൈസ് ചെയ്യുക എന്നിവയാണ് പരിഹാരം മാർഗങ്ങൾ. കൂടിയ സാഹചര്യങ്ങളിൽ ആണെങ്കിൽ ഇന്നത്തെ നൂതന മായിട്ടുള്ള ചികിത്സാരീതികൾ വച്ച് അതിനെ ഭേദമാക്കാൻ സാധിക്കും. വെറും 30 മിനിറ്റ് കൊണ്ട് ചെയ്യാൻ പറ്റുന്ന ഓപ്പറേഷനുകളിലൂടെ എല്ലാം വളരെ എളുപ്പത്തിൽ വെരിക്കോസ് വെയിൻ ഇപ്പോൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.