കൊളസ്ട്രോൾ ശരീരത്തിൽ കൂടുമ്പോൾ കാണുന്ന ഈ ലക്ഷണങ്ങൾ ഇനിയും അവഗണിക്കരുത്.

നമ്മുടെ ശരീരത്തിൽ ക്രമാതീതമായി കൊളസ്ട്രോള് കൂടുകയാണ് എങ്കിൽ അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതായിരിക്കും കാരണം ഒരു പരിധിവരെ കൊഴുപ്പ് ശരീരത്തിന് ആവശ്യമാണ് എന്നാൽ അതിൽ കവിയുമ്പോൾ അത് വലിയ ആരോഗ്യപ്രശ്നമായി മാറും. പ്രധാനമായിട്ടും രക്തക്കുഴലുകളിൽ ആണ് ഈ കൊഴുപ്പ് വന്ന അടിയുന്നത് അപ്പോൾ രക്തം പോകാൻ തടസ്സം ഉണ്ടാവുകയും ബ്ലോക്ക് വരികയും ചെയ്യും.

കൊളസ്ട്രോൾ ശരീരത്തിൽ കൂടുമ്പോൾ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ആദ്യത്തെ ലക്ഷണം നെഞ്ചുവേദനയാണ് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ നെഞ്ചുവേദന നിങ്ങൾക്ക് വരുന്നുണ്ട് എങ്കിൽ മാത്രമല്ല ആ വേദന ഒരേ രീതിയിൽ തന്നെ കുറച്ചധികം സമയത്തേക്ക് നീണ്ടുനിൽക്കുന്നു എന്നുണ്ടെങ്കിൽ അത് തന്നെ ഡോക്ടറെ കാണിക്കേണ്ട അവസ്ഥയാണ്.

ചിലപ്പോൾ ഹൃദയത്തിലെ ഏതെങ്കിലും ഞരമ്പുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ബ്ലോക്ക് വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അടുത്ത ലക്ഷണമാണ് കൈകാലുകൾ വിയർക്കുന്നത് പ്രത്യേകിച്ച് കാരണമില്ലാതെ എപ്പോഴും വിയർക്കുന്ന അവസ്ഥയാണ് എങ്കിൽ അത് ഡോക്ടറെ കാണിക്കേണ്ട അവസ്ഥ തന്നെയാണ്. അടുത്തത് വായിനാറ്റം കൊഴുപ്പ് അമിതമായിട്ട് ഉള്ളവരിൽ വായനാറ്റം കണ്ടു വരാറുണ്ട്.

എന്തൊക്കെ ചെയ്തിട്ടും പോകാത്ത വയനാറ്റം ആണെങ്കിൽ ഡോക്ടറെ കാണിക്കേണ്ടതാണ്. അടുത്തത് തലവേദന കഠിനമായിട്ടുള്ള തലവേദന കുറച്ചധികം നേരത്തേക്ക് നീണ്ടുനിൽക്കുന്ന തലവേദനകൾ എല്ലാമാണെങ്കിൽ ഡോക്ടറെ കാണിക്കുക. അടുത്തത് ശരീരത്തിൽ കാണുന്ന ചുവന്ന പാടുകൾ ചൊറിച്ചല്ലോ ഒന്നുമില്ലാതെ തന്നെ പാടുകൾ കാണുന്നുണ്ട് എങ്കിൽ അതു ഉടനെ തന്നെ ഡോക്ടറെ കാണിക്കേണ്ടത് തന്നെയാണ്.

Scroll to Top