നമുക്ക് ഒരിക്കലും വരരുത് എന്ന് ആഗ്രഹിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് കിഡ്നി അസുഖങ്ങൾ എന്ന് പറയുന്നത്. അതുകൊണ്ട് എല്ലാവരും തന്നെ എങ്ങനെ കിഡ്നി അസുഖം വരാതിരിക്കണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും അങ്ങനെ ചോദിക്കുകയാണെങ്കിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്ന് പറയുന്നത് കിഡ്നി അസുഖത്തിന്റെ ലക്ഷണങ്ങൾ.
മനസ്സിലാക്കി വെക്കുക എന്നതാണ് കാലിൽ നീര് വരുന്നത് മുഖത്ത് നീര് വരുന്നത് മൂത്രമൊഴിക്കുമ്പോൾ നിറവ്യത്യാസം ഉണ്ടാകുന്നത്. രക്തസമ്മർദ്ദം ഉള്ളവർക്ക് എന്നിവർക്കെല്ലാം തന്നെ കിഡ്നി അസുഖങ്ങൾ വരാനുള്ള സാധ്യതകൾ കൂടുതലാണ്. അവിടെ നടത്തി ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തുക. ഇതിനെയെല്ലാം തടഞ്ഞു നിർത്തുന്നതിന് വേണ്ടിയും നമുക്ക് ചില കാര്യങ്ങൾ നടത്താവുന്നതാണ്.
ഒരു ദിവസം രണ്ട് ലിറ്റർ എങ്കിലും വെള്ളം കുടിക്കുക. അടുത്ത കാര്യം പുകവലി മദ്യപാനം എന്നിവ പൂർണ്ണമായി ഒഴിവാക്കുക എന്നതാണ്. മറ്റൊന്ന് ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും കൂടുതലായി ഉൾപ്പെടുത്തുക. അതുപോലെ രക്തസമ്മർദ്ദവും പ്രമേഹവും ഉള്ള ആളുകൾ അത് കണ്ട്രോൾ ആണോ എന്ന് ഇടയ്ക്ക് ചെക്ക് ചെയ്യുക.
മറ്റേ അസുഖങ്ങളുടെ ഭാഗമായിട്ട് കിഡ്നി തകരാറുകൾ ഉണ്ടാകാറുണ്ട് ലിവർ സംബന്ധമായ അസുഖ സംബന്ധമായിട്ടും കിഡ്നി പ്രശ്നങ്ങൾ ഉണ്ടാകാം. അതുപോലെതന്നെ ചില മരുന്നുകൾ കഴിക്കുമ്പോൾ മാത്രമായിരിക്കും കിഡ്നി തകരാറുകൾ സംഭവിക്കാറുള്ളത്. അതുകൊണ്ടുതന്നെ പറഞ്ഞ ലക്ഷണങ്ങൾ നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ട് എങ്കിൽ ഉടൻ തന്നെ അത് ഡോക്ടറെ കണ്ട് ചികിത്സിക്കുക.