നമ്മളെല്ലാവരും തന്നെ നമ്മുടെ ആഗ്രഹങ്ങൾ സാധിക്കുന്നതിനു വേണ്ടി നടക്കുന്നവരാണല്ലോ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങൾ നമ്മുടെ ആഗ്രഹം സഫലീകരണത്തിന് ആയിരിക്കും. അതുകൊണ്ടുതന്നെ നമ്മുടെ പ്രവർത്തിയോടൊപ്പം തന്നെ അത്യാവശ്യം ആയിട്ടുള്ളതാണ് ഈശ്വരന്റെ അനുഗ്രഹം എന്ന് പറയുന്നത് അതില്ലെങ്കിൽ ഈ ലോകത്ത് നമുക്ക് ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല.
ഈശ്വരന്റെ അനുഗ്രഹവും നിങ്ങളുടെ കഠിനാധ്വാനവും ഉണ്ടെങ്കിൽ ഈ ലോകത്ത് സാധിക്കാത്തതായി ഒന്നും തന്നെയില്ല എന്ന് വേണം പറയാൻ. ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഒരു വഴിപാടിനെ പറ്റിയാണ് ഈശ്വരന്റെ അനുഗ്രഹം ലഭിക്കണമെങ്കിൽ ഭഗവാന്റെ കൂടെ നിന്നുകൊണ്ട് ഭഗവാൻ തന്നെ നടത്തി തരണമെങ്കിൽ ചെയ്യേണ്ട ഒരു വഴിപാട്. ഇത് ദേവി ക്ഷേത്രത്തിലാണ് ചെയ്യേണ്ടത് അതും തുടർച്ചയായി തന്നെ ചെയ്യേണ്ടതാണ്.
ആദ്യം തന്നെ ചെയ്യേണ്ടത് എന്ത് ആഗ്രഹം സഫലീകരണത്തിലാണോ നിങ്ങൾ പ്രവർത്തിക്കുന്നത് എന്തിനാണ് നിങ്ങൾ വഴിപാട് ചെയ്യുന്നത് അതുകൊണ്ട് അത് അമ്മയുടെപറഞ്ഞ് അറിയിക്കേണ്ടതാണ് അതിനായി ഒരു ദിവസം നിങ്ങൾ ക്ഷേത്രത്തിൽ. ശേഷം തുടർന്ന് വരുന്ന നാല് വെള്ളിയാഴ്ച ദിവസങ്ങളിൽ വേണം ഈ വഴിപാട് ചെയ്യേണ്ടതായിട്ട് ഇതിനായി നിങ്ങൾക്ക് ഒരു മലയാളം മാസം പൂർണമായും തിരഞ്ഞെടുക്കാവുന്നതാണ്.
ശേഷം ആദ്യത്തെ വെള്ളിയാഴ്ച ദിവസം ക്ഷേത്രത്തിലേക്ക് പോകുമ്പോൾ അമ്മയ്ക്ക് ഒരു ചുവന്ന മാല കൊണ്ടുപോവുക ചാർത്തി പ്രാർത്ഥിക്കുക. രണ്ടാമത്തെ വെള്ളിയാഴ്ചയും ഇതുപോലെതന്നെ ചെയ്യുക മൂന്നാമത്തെ വെള്ളിയാഴ്ചയും ഇതുപോലെ തന്നെ ചെയ്യുക അവസാനത്തെ നാലാമത്തെ വെള്ളിയാഴ്ച പോകുമ്പോൾ ഇതേ രീതിയിൽ തന്നെ അമ്മയ്ക്ക് ഒരു ചുവന്ന മാല സമർപ്പിക്കുകയും ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുകയും ചെയ്യുക. എല്ലാ മംഗളകരമായി നടക്കുന്നതിനു വേണ്ടിയാണ് ഈ വഴിപാട് ചെയ്യുന്നത്. ഇത് നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകുന്നതായിരിക്കും ദേവി നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ഉടനെ തന്നെ നടത്തി തരുന്നതും ആയിരിക്കും.