ശരീരഘടനയിൽ ഉള്ള വ്യത്യാസങ്ങൾ വച്ച് തന്നെ ആർക്കൊക്കെ ഭാവിയിൽ ഷുഗർ വരാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കാം. വന്നാൽ എന്തുചെയ്യണമെന്ന് നോക്കൂ.

വളരെയധികം പഠനങ്ങൾ പ്രമേഹത്തെക്കുറിച്ച് ഉണ്ടെങ്കിലും അത് എങ്ങനെ കൺട്രോൾ ചെയ്യാം eന്നും രോഗികൾക്ക് അറിയാത്ത ഒരു സ്ഥിതിയിലാണ് ഉള്ളത്. ഈ പ്രമേഹം എന്നു പറയുന്നത് ഒരുപക്ഷേ ചെറുപ്പത്തിലെ തുടങ്ങിയിട്ടുണ്ടാവും പക്ഷേ അത് ഒരു കാലത്തിനു ശേഷം മാത്രമാണ് ആളുകളിൽ ഇത് വരുകയുള്ളു. ഒരാളുടെ തൂക്കം കൂടുന്നതിനനുസരിച്ച് ശരീരത്തിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്.

ഒരു അരമണിക്കൂർ ആഴ്ചയിൽ അഞ്ചുദിവസം വ്യായാമം ചെയ്യേണ്ടത് ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പ്രത്യേകിച്ച് 35 വയസ്സിന് ശേഷമുള്ളവർ. പ്രമേഹം അല്ലെങ്കിൽ ഡയബറ്റിക്സ് മനുഷ്യനെ കാലാകാലമായി മനുഷ്യനെ നിശബ്ദമായി കൊന്നുവരുന്ന ഒരു അസുഖമാണ്. ക്രിസ്തുവിന് മുമ്പ് 1500 ബി സി മുതൽ ഈ രോഗം അറിയപ്പെട്ടിരുന്നു.

എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യത്തിലാണ് ഈ അസുഖത്തെക്കുറിച്ച് ആധികാരികമായി അറിയുന്നതും അതിനു വേണ്ടിയുള്ള മരുന്നുകൾ ഉണ്ടാകാൻ തുടങ്ങിയതും. ഏത് ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ എടുത്താലും അതിൽ ഒരു 40% പ്രമേഹരോഗികൾ ആയിരിക്കു. എന്തെങ്കിലും ഒരു അസുഖമായി വന്നതിനുശേഷം ഡോക്ടർ പ്രമേഹം ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഇല്ല പണ്ട് ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ മരുന്നൊന്നും കഴിക്കുന്നില്ല ഇപ്പോൾ ഭക്ഷണം വച്ചാണ് കൺട്രോൾ ചെയ്യുന്നത് എന്ന് പറയും.

എന്നാൽ അതിനുശേഷം ഷുഗർ ചെക്ക് ചെയ്തു നോക്കുമ്പോൾ വളരെയധികം കൂടുതലായിട്ടാവും നിൽക്കുണ്ടാവുക.പ്രമേഹം എന്ന അസുഖം എല്ലാ ആളുകളിലും ജനിക്കുമ്പോൾ തന്നെ ഉണ്ടാവുന്ന ഒന്നാണ്. അത് പുറത്തേക്ക് കാണിക്കുക ഒരു പ്രത്യേക സമയം കഴിഞ്ഞതിനു ശേഷം മാത്രമാണ്. പാരമ്പര്യമായി ലഭിക്കാം, ജനിതക കാരണങ്ങൾ കൊണ്ട്, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് എന്നിവയൊക്കെയാണ് അസുഖത്തിന് കാരണമാകുന്നത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top