ഉണക്കമുന്തിരി വെറുതെ കഴിക്കാതെ വെള്ളത്തിലിട്ട് കഴിക്കൂ. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

സാധാരണ മധുര പലഹാരങ്ങൾ ഉണ്ടാകുമ്പോൾ എല്ലാം തന്നെ ഉണക്കമുന്തിരി ഉപയോഗിക്കാറുണ്ട് എന്നാൽ നല്ല ആരോഗ്യത്തിനും ഇത് ഉപയോഗിക്കാം. ഉണക്കമുന്തിരി വെറുതെ കഴിക്കാതെ വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുകയാണെങ്കിൽ അതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ വളരെ കൂടുതലായിരിക്കും എന്തൊക്കെയാണ് ആ ഗുണങ്ങൾ എന്ന് നോക്കാം. ഇതിലൂടെ ശരീരത്തിലേക്ക് വേണ്ട ഊർജ്ജം പെട്ടെന്ന് ലഭിക്കുന്നതായിരിക്കും.

ക്ഷീണം മാറുന്നതിനുള്ള നല്ലൊരു മാർഗം കൂടിയാണ് ഇത് അതുപോലെ നല്ല ശോധനം ഉണ്ടാകുന്നതിനുള്ള എളുപ്പമാർഗം. ശരീരത്തിലേക്ക് ഫൈബറുകൾ പെട്ടെന്ന് അലിഞ്ഞു ചേരുന്നതിന് വേണ്ടി ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ആയിരിക്കും നല്ലത് പ്രത്യേകിച്ചും കുട്ടികൾക്ക് ഇത് കൊടുക്കുന്നത് വളരെ നല്ലതാണ്. കുതിർക്കാതെ കഴിക്കുന്ന സമയത്ത് പലർക്കും മലബന്ധം അനുഭവപ്പെടാറുണ്ട് അതുകൊണ്ട്.

കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത് അപ്പോഴാണ് ശരിയായ ഗുണം ലഭിക്കുന്നത്. ഉണക്കമുന്തിരിയിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നു കുതിർത്ത് കഴിക്കുമ്പോൾ ഇത് ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നു അതുകൊണ്ട് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് ഇത് അസിഡിറ്റി കുറയ്ക്കാനും അനീമിയക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ശരീരത്തിന്റെ ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കാനും ഇത് സഹായിക്കുന്നു.

ഇതിലെ ആന്റിഓക്സിഡന്റുകൾ ശരീരത്തിൽ പെട്ടെന്ന് അലിഞ്ഞുചേരുന്നതിന് വേണ്ടി ഉണക്കമുന്തിരി കുതിർത്ത് തന്നെ കഴിക്കേണ്ടതാണ്. അതുപോലെ ചർമ്മ തിളക്കത്തിനും രക്തശുദ്ധിക്കും എല്ലാം വളരെ ഉത്തമമാണ്. മുടി വളർച്ചയ്ക്കും ഹൃദയാരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. ചെറിയ കുട്ടികൾക്ക് ഒരു ഹെൽത്ത് ടോണിക്കായി ഇത് കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top